- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മൈ ലവർ' എന്ന തന്റെ ആദ്യ സിംഗിൾ മ്യൂസിക് വീഡിയോയുമായി ഈവ് ഇലൈൻ
മൈ ലവർ എന്ന തന്റെ ആദ്യ സിംഗിളിലൂടെ സംഗീത ലോകത്ത് തരംഗമാകാൻ ഒരുങ്ങുകയാണ് പതിനാറുകാരിയായ ഈവ് ഇലൈൻ. കൊച്ചിയിൽ നിന്നുമെത്തി യുകെയിലെ കോൾചെസ്റ്ററിൽ താമസിക്കുന്ന ഈവ് ഗായികയും മൾട്ടി ഇൻസ്ട്രുമെന്റലിസ്റ്റുമാണ് . ജനുവരി 12 നു വിവിധ ഓൺലൈൻ പ്ലാറ്റുഫോമുകളിൽ റിലീസ് ചെയ്ത മൈ ലവർ എന്ന ഗാനത്തിന്റെ രചനയും, സംഗീതവും, ആലാപനവും, ഓർക്കസ്‌ട്രേഷനും നിർവഹിച്ചിരിക്കുന്നത് ഈവ് തന്നെ ആണ്. ഈവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനി ആയ ടീൽ മെഡോ ആണ് മ്യൂസിക് വീഡിയോയുടെ പ്രൊഡക്ഷൻ ചെയ്തിരിക്കുന്നത്.
'മൈ ലവർ' എന്ന ഈ മ്യൂസിക് വീഡിയോ, പ്രണയത്തിന് ജ്വലിപ്പിക്കാൻ കഴിയുന്ന വികാരങ്ങളുടെ ആഴം പര്യവേക്ഷണം ചെയ്യുന്നു, പ്രിയപ്പെട്ട ഒരാൾ തഴച്ചുവളരുന്നത് കാണാനുള്ള ആഗ്രഹം, അതിനൊപ്പം ചേർന്ന് നിൽക്കുമെന്നുള്ള വാഗ്ദാനം എന്നിങ്ങനെ സമ്മിശ്ര വികാരങ്ങൾ ഈവിന്റെ വരികളിൽ വ്യക്തമായി ചിത്രീകരിക്കുന്നു. യുകെയിലെ ദെദാം വില്ലേജ് ഏരിയ, ദെദാം ടൗൺ സെന്റർ, കോൾചെസ്റ്റർ ടൗൺ സെന്റർ എന്നിവിടങ്ങളിലെ മനോഹരമായ സ്ഥലങ്ങളിൽ ചിത്രീകരിച്ച ഈ മ്യൂസിക് വീഡിയോ ഈവിന്റെ യൂട്യൂബ് ചാനലായ @ഋ്‌ലഋഹ്യിലഛള്ളശരശമഹൽ റിലീസ് ചെയ്തത് ഓസ്‌കാർ ലിസ്റ്റിൽ ഇടം നേടിയ ഉമാ999 എന്ന സിനിമയുടെ സംവിധായകനും യുഎഇയിലെ ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സിഇഒയുമായ സോഹൻ റോയ് ആണ്.
നിലവിൽ, എസ്സെക്സിലെ കോൾചെസ്റ്ററിലുള്ള ഗിൽബെർഡ് സ്‌കൂളിലെ പതിനൊന്നാം ക്ളാസ് വിദ്യാർത്ഥിനിയാണ് ഈവ്. പഠനത്തിന് പുറമെ സ്‌കൂളിന്റെ ഡെപ്യൂട്ടി ഹെഡ് ഗേൾ, സ്‌കൂളിലെ സോൾ ബാൻഡിന്റെ ലീഡ് ഇലക്ട്രിക് ഗിറ്റാറിസ്റ്റ്, സ്പോർട്സ് ക്യാപ്റ്റൻ, ഡൈവേഴ്സിറ്റി ചാമ്പ്യൻ, പബ്ലിക് സ്പീക്കിംഗിൽ റണ്ണർഅപ്പ് എന്നീ നിലകളിലും സ്‌കൂളിലെ ഒരു താരമാണ് ഈവ്. സംഗീതത്തോടുള്ള ഈവിന്റെ സമർപ്പണം ഒരു ആജീവനാന്ത യാത്രയാണ്. ഒരു പ്രൊഫഷണൽ ടൂറിങ് സംഗീതജ്ഞയാവുക എന്നതാണ് ഈവിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ സ്വപ്നം.
ഡ്രംസ്, ഇലക്ട്രിക്, അക്കോസ്റ്റിക് ഗിറ്റാർ, കീബോർഡ്, പിയാനോ എന്നിവയുൾപ്പെടെ ഒന്നിലധികം ഉപകരണങ്ങൾ വായിക്കുന്ന ഈവ് 12 വയസ്സുള്ളപ്പോഴാണ് പാട്ടുകൾ എഴുതാൻ തുടങ്ങിയത് 9 വയസ്സിൽ പഠിക്കാൻ തുടങ്ങിയ കീബോർഡിനായി ട്രിനിറ്റിയിൽ ഈവ് ഗ്രേഡ് 6 നേടി, ഇപ്പോൾ ഗ്രേഡ് 7-ലേക്കുള്ള തയ്യാറെടുപ്പിലാണ് ഈ പെൺകുട്ടി. ഡ്രമ്മിൽ ഗ്രേഡ് 4 പൂർത്തിയാക്കിയ ഈവ് ഇനിയും ഉയർന്ന ഗ്രേഡ് കരസ്ഥമാക്കാനുള്ള പരിശ്രമത്തിലാണ് ഇപ്പോൾ.
യുകെയിൽ തന്നെ താമസിക്കുന്ന മലയാളിയായ ആദർശ് കുര്യനാണ് 'മൈ ലവർ' ന് വേണ്ടി ക്യാമറയും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത്. കോൾചെസ്റ്ററിലെ ബ്ലാക്ക് കാക്ടസ് സ്റ്റുഡിയോയുടെ സ്ഥാപകനും സൗണ്ട് എഞ്ചിനീയറും ആയ അലൻ ജോൺസ് ആണ് സോങ് മിക്‌സിങ്ങിന് ഈവിനെ സഹായിച്ചിരിക്കുന്നത്. ഈവിന്റെ സുഹൃത്തായ ഫിൻ ഗോഡ്വിൻ ആണ് പാട്ടിന്റെ ഗിറ്റാർ പോർഷൻ കൈകാര്യം ചെയ്തിരിക്കുന്നത്. 'മൈ ലവർ' റിലീസ് ചെയ്യുന്നത് ഈവിന്റെ സംഗീത ജീവിതത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. വലിയ ജനക്കൂട്ടത്തിനു മുൻപിൽ തന്റെ പരിപാടി അവതരിപ്പിക്കാനും സംഗീത വ്യവസായത്തിൽ സ്വയം ഒരു പേര് നേടാനുമുള്ള തന്റെ സ്വപ്നത്തിലേക്ക് ഈ റിലീസ് തന്നെ സഹായിക്കും എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ഈ പെൺകുട്ടി.