- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീതിയും സത്യസന്ധതയുമുള്ള മതങ്ങൾ നൂറ്റാണ്ടുകളായി നിലനിൽക്കും; രജനികാന്തിന്റെ വീഡിയോ വൈറൽ
ചെന്നൈ: സനാതന ധർമ്മത്തെപ്പറ്റി വിശദീകരിക്കുന്ന രജനീകാന്തിന്റെ ഒരു വീഡിയോ വൈറൽ്. ലാൽസലാം എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ വച്ചാണ് ഹിന്ദുമതത്തെപ്പറ്റി അദ്ദേഹം സംസാരിക്കുന്നത്.
ക്രിസ്തുമതം, ഇസ്ലാം മതം, ജൈന മതം, ബുദ്ധ മതം എന്നിങ്ങനെ എല്ലാ മതത്തിനും ഒരു സ്ഥാപകനുണ്ട്. ഒരു സ്ഥാപകൻ, അല്ലെങ്കിൽ അദ്ദേഹത്തിന്റെ അനുയായികൾ അവരാണ് ഈ മതങ്ങളെല്ലാം ഉണ്ടാക്കിയത്. എന്നാൽ ഹിന്ദുമതത്തിന് മാത്രം ഒരു സ്ഥാപകനില്ല.ഇത് സനാതനമാണ്, അതായത് പുരാതനം. ഋഷികൾ ധ്യാനത്തിലിരിക്കുമ്പോൾ അവർ പോലും അറിയാതെ വന്നിരുന്ന ശബ്ദം. അതാണ് വേദം. ബ്രഹ്‌മത്തിനായി പ്രകൃതിയെ നിർമ്മിച്ചു. പ്രകൃതിക്കായി മനുഷ്യനെ സൃഷ്ടിച്ചു. എല്ലാം തിരിച്ചറിയാൻ മനുഷ്യന് പഞ്ചേന്ദ്രിയങ്ങളും നൽകി. അവന് ബുദ്ധിയും'കൊടുത്തു.
"വേദങ്ങൾ പഠിച്ചെടുക്കുക നിസാരമല്ല. വേദങ്ങൾ പഠിച്ചവർക്കാകട്ടെ അത് അതേപോലെ പറഞ്ഞു മനസിലാക്കി നൽകാൻ ബുദ്ധിമുട്ടാണ്. അതിനാൽ വേദങ്ങളെ ലളിതമാക്കി അതിന്റെ സത്തയെ പ്രദാനം ചെയ്യുന്നതിന് ഉപനിഷത്തുകൾ തയ്യാറാക്കി. അതിൽ എല്ലാം പറയുന്നത് ഒന്ന് തന്നെ. തത്വമസി അത് നീയാകുന്നു, ഈ ലോകം നീയാകുന്നു, ദൈവം നീയാകുന്നു, എല്ലാം നീയാകുന്നു. ഉപനിഷത്തുക്കളും നിസാരമായി മനസിലാക്കാൻ സാധിക്കില്ല.
അതിനാൽ അതിനെയും ലളിതമാക്കി. അതാണ് ഭഗവത് ഗീത. പരമാത്മാവ് ജീവാത്മാവിനോട് സംസാരിക്കുന്നതാണ് ഭഗവത് ഗീത. മതങ്ങളെല്ലാം തന്നെ മനുഷ്യന്റെ നന്മയ്ക്കാണ്. പല മതങ്ങൾ വന്നു, പോയി. എന്നാൽ നീതിയും സത്യവും സത്യസന്ധതയുമുള്ള മതങ്ങൾ നൂറ്റാണ്ടുകളായി നിലനിൽക്കും"- രജനീകാന്ത് പറഞ്ഞു.