- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ് സൂപ്പർതാരം അജിത്ത് ആശുപത്രിയിൽ
ചെന്നൈ: നടൻ അജിത്തിനെ ആരോഗ്യ പരിശോധനകൾക്കായി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശങ്കപ്പെടാനില്ലെന്നും പതിവു പരിശോധനകളുടെ ഭാഗമാണെന്നും താരത്തിന്റെ മാനേജർ സുരേഷ് ചന്ദ്ര വിശദീകരിച്ചു. എന്നാൽ, വാർത്ത പരന്നതോടെ നടന്റെ ആരാധകർ ആശുപത്രിക്കു മുന്നിൽ തടിച്ചുകൂടി. വിദേശത്ത് പോകുന്നതിന് മുമ്പ് ആളുകൾ ആരോഗ്യ പരിശോധനയ്ക്ക് വിധേയനാകേണ്ടത് നിർബന്ധമാണ്. അജിത്ത് ഇത് സ്ഥിരമായി ചെയ്യാറുണ്ടെന്നും ഇത്തവണയും അജിത്ത് പരിശോധനയ്ക്കി വിധേയനായി എന്നാണ് വിവരം.
തമിഴകത്തിന്റെ പ്രിയപ്പെട്ട നടൻ അജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന റിപ്പോർട്ട് ആരാധകരിൽ ആശങ്ക പടർത്തിയിരുന്നു. നടൻ അജിത്തിനെ ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ അജിത്തിന് പതിവ് പരിശോധനകൾക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് പുതിയ റിപ്പോർട്ട്. കാർഡിയോ ന്യൂറോ പരിശോധനകൾ നടത്തിയ താരത്തിന്റെ ആരോഗ്യ അവസ്ഥയിൽ യാതൊരു പ്രശ്‌നങ്ങളുമില്ല എന്നുമാണ് തമിഴകത്ത് നിന്നുള്ള റിപ്പോർട്ട്.
അജിത്ത് നായകനായി വിഡാ മുയർച്ചിയെന്ന ചിത്രമാണ് ഇനി റിലീസാകാനുള്ളത്. സംവിധാനം നിർവഹിക്കുന്നത് മഗിഴ് തിരുമേനിയാണ്. അസെർബെയ്ജാനിലെ ചിത്രീകരണം അടുത്തിടെ പൂർത്തിയായിരുന്നു. അജിത്തിന്റെ വിഡാ മുയർച്ചി എന്ന സിനിമയുടെ എഴുപത് ശതമാനം പൂർത്തിയായി എന്നും ഇനി 30 ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത് എന്നുമാണ് അടുത്തിടെയുണ്ടായ റിപ്പോർട്ട്.
വിഡാ മുയർച്ചിയുടെ പ്രധാന താരങ്ങളുടെ രംഗങ്ങളടക്കം ചിത്രീകരിക്കാൻ ബാക്കിയുണ്ട് എന്നും റിപ്പോർട്ടുണ്ട്. അജിത്ത് നായകനാകുന്ന വിഡാ മുയർച്ചിയുടെ ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ളിക്‌സ് നേടിയപ്പോൾ ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് സൗത്തും സാറ്റലൈറ്റ് റൈറ്റ്‌സ് സൺ ടിവിയുമാണ് എന്നും റിപ്പോർട്ടുണ്ടായിരുന്നു. അജിത്തിന്റെ നായികയായി എത്തുന്നത് തൃഷയാണ്. സംവിധായകൻ മഗിഴ് തിരുമേനിയുടെ പുതിയ ചിത്രമായ വിഡാ മുയർച്ചിയിലൂടെ അജിത്ത് വീണ്ടും തമിഴകത്ത് മുൻനിരയിൽ എത്തും എന്നുമാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്.
ഹിറ്റ്‌മേക്കർ അറ്റ്‌ലിയുടെ ഒരു തമിഴ് ചിത്രത്തിൽ അജിത്ത് നായകനാകും എന്ന് റിപ്പോർട്ടുണ്ട്. സുധ കൊങ്ങര പ്രസാദ് സംവിധാനത്തിലുള്ള ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോർട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേശ് അജിത്തുമായി സിനിമ സംബന്ധിച്ച് ചർച്ചകളിലാണെന്ന റിപ്പോർട്ടുകൾ ആരാധകർക്കിടയിൽ പ്രചരിക്കുന്നുണ്ട്. ശ്രീ ഗണേശ് 'കുരുതി ആട്ട'ത്തിന്റെ സംവിധായകൻ എന്ന നിലയിൽ ശ്രദ്ധയാകർഷിച്ചതാണ്. സംവിധായകനായി ശ്രീ ഗണേശിന്റെ ആദ്യത്തെ ചിത്രം 'തോട്ടക്കൾ' ആണ്. സംവിധായകൻ ശ്രീ ഗണേശിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ 'കുരുതി ആട്ടം' ആണ്. അഥർവ നായകനായി വേഷമിട്ട് എത്തിയ ചിത്രത്തിൽ നിരവധി അജിത്ത് റെഫറൻസുകളുള്ളതിനാലാണ് അത്തരം ഒരു വാർത്ത വ്യാപകമായി പ്രചരിക്കുന്നത്.