കൊച്ചി: കഴിഞ്ഞദിവസമാണ് നടൻ ദീപക് പറമ്പൊലീസിന്റെയും നടി അപർണ ദാസിന്റെയും വിവാഹ വാർത്ത പുറത്തുവന്നത്. ഏപ്രിൽ 24 നാണ് വിവാഹം. ഇരുവരും പ്രണയത്തിലായിരുന്നു. ഇതിന് പിന്നാലെ ദീപകും അപർണയും ഒരുമിച്ച് അഭിനയിച്ച മനോഹരം എന്ന സിനിമയിലെ ഒരു വീഡിയോ പുറത്തുവന്നിരുന്നു. ഈ വീഡിയോ ആയിരുന്നു സോഷ്യൽ മീഡിയയിൽ വൈറൽ. ഇപ്പോൾ അതേ വീഡിയോയ്‌ക്കൊപ്പം സേവ് ദ ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് ദീപക്.

സ്വയം ട്രോളിക്കൊണ്ടുള്ള വീഡിയോയാണ് ദീപക് പറമ്പോൽ പങ്കുവെച്ചിരിക്കുന്നത്. 'വിനീതേട്ടൻ പണ്ടേ അവളോട് പറഞ്ഞതാ...എന്നെ ട്രോളാൻ ഞാൻ വേറെ ആരെയും സമ്മതിക്കില്ലാ' എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പുറത്തുവിട്ടത്.

മനോഹരം' എന്ന സിനിമയിൽ വിനീത് ശ്രീനിവാസൻ പറഞ്ഞ ഡയലോഗാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിൽ ദീപക്കും അപർണയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. നിരവധിയാളുകളാണ് വീഡിയോയ്ക്ക് കമെന്റുമായി എത്തുന്നത്. സഹതാരങ്ങളും കമെന്റുമായി എത്തുന്നുണ്ട്.

2019 ൽ അൻവർ സാദിക് സംവിധാനം ചെയ്ത സിനിമയായിരുന്നു മനോഹരം. വിനീത് ശ്രീനിവാസൻ ആയിരുന്നു നായകൻ. ഈ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ ദീപക് അവതരിപ്പിച്ച കഥാപാത്രത്തെക്കുറിച്ച് അപർണ അവതരിപ്പിച്ച കഥാപാത്രത്തോട് പറയുന്ന സീനാണ് വൈറൽ ആയത്.

ഈ നാറിയെ എനിക്ക് ചെറുപ്പം താെട്ടേ അറിയാം. ഇവനെ പോലാെരു വായി നോക്കി ഈ പഞ്ചായത്തിൽ വേറെ ഇല്ല. ഇവന്റെ വീട്ടിൽ വെളിച്ചെണ്ണ വാങ്ങാൻ പോലും നീ വന്നു എന്നറിഞ്ഞാൽ, അതിനെക്കാളും വലിയ അപമാനം വേറെില്ല എന്നാണ് വിനീത് ശ്രീനവാസന്റെ കഥാപാത്രം അപർണയുടെ കഥാപാത്ത്‌തോട് പറയുന്നത്. ഈ ഭാഗമാണ് ദീപക് പങ്കുവെച്ചത്.

'വിനീതേട്ടൻ പണ്ടേ അവളോട് പറഞ്ഞതാ' എന്ന് കുറിച്ചാമ് ദീപക് ആ സീനിനൊപ്പം സേവ് ദ ഡേറ്റ് വീഡിയോയും പങ്കുവെച്ചത്. എന്നെ ട്രോളാൻ വേറെ ആരെയും ഞാൻ അനുവദിക്കില്ലെന്നും കുറിച്ചിട്ടുണ്ട്. നിരവധിപേരാണ് ഈ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്‌സ് ക്ലബ് എന്ന് സിനിമയിലൂടെയാണ് ദീപക് സിനിമ അഭിനയത്തിലേക്ക് എത്തുന്നത്. ഇപ്പോൾ നിരവധി സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാണ് താരം. കണ്ണൂർ സ്‌ക്വാഡ്, മഞ്ഞുമ്മൽ ബോയ്‌സ് എന്നീ ഹിറ്റുസിനിമകളിൽ ദീപക്ക് ഭാഗമായിട്ടുണ്ട്. വിനീത് ശ്രീനിവാസന്റെ വർഷങ്ങൾക്ക് ശേഷമാണ് ജീപക്കിന്റേതായ വരാനുള്ള ഏറ്റവും പുതിയ ചിത്രം.

ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെയാണ് അപർണ ദാസ് സിനിമ രംഗത്തേക്ക് എത്തുന്നത്. മനോഹരത്തിൽ നായികയായി അഭിനയിച്ചു. അതിന് ശേഷം തമിഴിൽ വിജയിയുടെ ബീറ്റ്‌സിൽ അഭിനയിച്ചു. തമിഴിന് പുറമെ തെലുങ്കിലും താരം അഭിനയിച്ചു,. സീക്രട്ട് ഹോം ആണ് അപർണയുടേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ സിനിമ.