തിരുവനന്തപുരം: ചലച്ചിത്രതാരം ബൈജു സന്തോഷിന്റെ മകൾ ഐശ്വര്യ വിവാഹിതയായി. രോഹിത് ആണ് വരൻ. തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബിൽ വച്ചായിരുന്നു വിവാഹം. സിനിമ മേഖലയിലെ നിരവധി താരങ്ങൾ വിവാഹച്ചടങ്ങുകൾക്ക് എത്തിച്ചേർന്നിരുന്നു.

ഷാജി കൈലാസ്, ആനി, സോന നായർ, കാർത്തിക, മേനക, സുരേഷ് കുമാർ, പ്രിയദർശൻ, ഭാഗ്യലക്ഷ്മി, മണിയൻ പിള്ള രാജു സുരേഷ് ഗോപിയുടെ ഭാര്യ രാധിക തുടങ്ങിയവരെല്ലാം വിവാഹത്തിനെത്തി.

ബൈജു, രഞ്ജിത ദമ്പതികളുടെ മകൾ ഐശ്വര്യ ഡോക്ടർ ആണ്. വിവാഹത്തിൽ നിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. എംപി രാജേഷ് ചന്ദ്രശേഖറും വിവാഹ ചടങ്ങിൽ പങ്കെടുത്തു.

വിവാഹത്തിന്റെ വിഡിയോ അദ്ദേഹം തന്റെ എക്‌സിലൂടെ പങ്കുവെച്ചു. ബൈജു, രഞ്ജിത ദമ്പതികളുടെ മകൾ ഐശ്വര്യ ഡോക്ടർ ആണ്. വിവാഹത്തിൽ നിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുകയാണ്.