- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെന്നൈയിൽ പുതിയ അപാർട്മെന്റ് സ്വന്തമാക്കി ഐശ്വര്യ
ചെന്നൈ: സൂപ്പർതാരം രജനീകാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യയും നടൻ ധനുഷും തമ്മിലുള്ള വിവാഹമോചന വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരുന്നു. 2004 നവംബറിൽ വിവാഹിതരായ ഇരുവരും 19 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കുകയാണ്. കഴിഞ്ഞ ഏപ്രിലിൽ ചെന്നൈ കുടുംബകോടതിയിൽ വിവാഹമോചനത്തിന് അപേക്ഷയും നൽകി.
ജീവിതത്തിലെ ഏറ്റവും വിഷമം നിറഞ്ഞ സമയങ്ങളിലൂടെ കടന്നുപോയ ഐശ്വര്യ സിനിമയിലാണിപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ ഐശ്വര്യയെ കുറിച്ച് സിനിമയ്ക്ക് പുറത്തുനിന്നുള്ള ഒരു സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ചെന്നൈയിൽ ഒരു പുതിയ അപാർട്മെന്റ് സ്വന്തമാക്കിയിരിക്കുകയാണ് ഐശ്വര്യ.
കഴിഞ്ഞ ദിവസം രജനീകാന്തും ഭാര്യ ലതയും ഈ അപാർട്മെന്റ് സന്ദർശിച്ചിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. അപാർട്മെന്റിന്റെ ഭംഗിയും സൗകര്യവും കണ്ട് രജനീകാന്ത് ആശ്ചര്യപ്പെടുന്നതും ഐശ്വര്യയെ അഭിനന്ദിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
കടൽ കാണുന്ന രീതിയിലുള്ള ബാൽക്കണിയാണ് ഈ അപാർട്മെന്റിനെ മനോഹരമാക്കുന്നതെന്നും വീഡിയോയിൽ രജനീകാന്ത് പറയുന്നു. രജനീകാന്തും ലതയും നിലവിളക്ക് കൊളുത്തുന്നതും വീഡിയോയിലുണ്ട്. അപാർട്മെന്റിനുള്ളിലെ പെയ്ന്റിങ്ങുകളും ലൈറ്റുകൾ ക്രമീകരിച്ചതുമെല്ലാം മനോഹരമാണെന്ന് ആരാധകർ വീഡിയോക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.
രണ്ട് വർഷത്തോളമായി മക്കളായ ലിംഗയ്ക്കും യാത്രയ്ക്കും ഒപ്പം തെയ്നാംപേട്ടിലെ ഫ്ളാറ്റിലാണ് ഐശ്വര്യ താമസിക്കുന്നത്. ചെന്നൈ നഗരത്തിലെ പുതിയ അപാർട്മെന്റിലേക്ക് ഇനി ഐശ്വര്യ താമസം മാറ്റിയേക്കും.