- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ മാവിനെ ഞാന്‍ പാട്ടുമാവെന്ന് വിളിക്കും; യേശുദാസിന്റെ തറവാട് സന്ദര്‍ശിച്ച് സുരേഷ് ഗോപി; വീഡിയോ കോളില്‍ യേശുദാസുമായി സംഭാഷണവും
യേശുദാസിന്റെ തറവാട് സന്ദര്‍ശിച്ച് സുരേഷ് ഗോപി
ഈ മാവിനെ ഞാന്‍ പാട്ടുമാവെന്ന് വിളിക്കും; യേശുദാസിന്റെ തറവാട് സന്ദര്‍ശിച്ച് സുരേഷ് ഗോപി; വീഡിയോ കോളില്‍ യേശുദാസുമായി സംഭാഷണവുംകൊച്ചി: ഗാനഗന്ധര്‍വന്റെ അമ്മ നട്ടുവളര്‍ത്തിയ മാവ് കാണാന്‍ യേശുദാസിന്റെ പഴയ തറവാട് വീട്ടിലേക്ക് കേന്ദ്ര ടൂറിസം സഹമന്ത്രി മന്ത്രി സുരേഷ് ഗോപിയെത്തി.ഫോര്‍ട്ടുകൊച്ചിയിലെ ഹൗസ് ഒഫ് യേശുദാസിലാണ് സുരേഷ് ഗോപിയെത്തിയത്.മാവിന്റെ ഭാഗങ്ങള്‍ നില്ക്കുന്ന മൂന്നുനിലകളിലും മന്ത്രി കയറി.'ഈ മാവിനെ ഞാന്‍ പാട്ടുമാവെന്ന് വിളിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഒരുപാട് പാട്ടുകേട്ട് വളര്‍ന്ന മാവാണിതെന്നും മാവിന് വെള്ളം ഒഴിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
'ഹൗസ് ഓഫ് യേശുദാസ് 'എന്നറിയപ്പെടുന്ന ഈ വീടിന്റെ ഇപ്പോഴത്തെ ഉടമ സി.എ. നാസര്‍ സുരേഷ് ഗോപിയെ സ്വീകരിച്ചു.അദ്ദേഹം അമേരിക്കയിലുള്ള യേശുദാസിന് ഫോണ്‍ ചെയ്തു. വീഡിയോ കോളിലെത്തിയ യേശുദാസിനോട് സുരേഷ് ഗോപി സംസാരിച്ചു. ഈ വീടിനോടുചേര്‍ന്ന് ചെമ്പൈ ഭാഗവതരുടെ പ്രതിമ സ്ഥാപിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
യേശുദാസും ഭാര്യ പ്രഭയും വീഡിയോ കോളിലെത്തി.താന്‍ ഉടന്‍ അമേരിക്കയിലേക്ക് വരുമെന്നും ദാസേട്ടനെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നും സുരേഷ് ഗോപി പറഞ്ഞു. കാല്‍തൊട്ട് വന്ദിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ വലിയ സന്തോഷം മോനേയെന്ന് പറഞ്ഞാണ് സംസാരം അവസാനിപ്പിച്ചത്.