- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കുറച്ചൊക്കെ പേടിയുള്ള കൂട്ടത്തിലെ ആളാണ് ഞാൻ'; 'മേക്കപ്പോ..അത് എന്താ സാധനം അത് ഞാൻ ഒട്ടും ഉപയോഗിക്കില്ല';'ആളുകളെ കാണുമ്പോള്‍ എനിക്ക് ടെന്‍ഷന്‍ കൂടും'; മലർ മിസ്സായി മലയാളികളുടെ ഹൃദയം കവർന്ന നടി സായ് പല്ലവി മനസ് തുറക്കുന്നു
മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ വലിയ ഹിറ്റായ ചിത്രമാണ് 'പ്രേമം'. സിനിമയുടെ ഓരോ കഥാപാത്രവും മലയാളികളുടെ മനസ്സിൽ ഇപ്പോഴും ഉണ്ട്. അതുപോലൊരു കഥാപാത്രമാണ് മലർ മിസ്. ഇപ്പോൾ മലർ മിസ് എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം ഓടിയെത്തുക നടി സായ് പല്ലവിയുടേ മുഖമാണ്. അത്രക്കും ഒരു ഓളമാണ് ആ കഥാപാത്രം കേരളക്കരയിൽ സൃഷിട്ടിച്ചത്. ഇപ്പോഴിതാ വലിയൊരു വെളിപ്പെടുത്തലുമായി താരം എത്തിയിരിക്കുകയാണ്.
താൻ കുറച്ച് ഇന്ട്രോവേർട്ടും, സ്റ്റേജ് ഫിയറുമുള്ള കൂട്ടത്തിലുള്ള ആളാണ് എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടി സായ് പല്ലവി. ജനക്കൂട്ടം ചുറ്റിലുമുണ്ടാവുമ്പോള്‍ ഉത്കണ്ഠ കൂടും. ആളുകള്‍ പ്രശംസിക്കുമ്പോഴും സമാനമായ മാനസികാവസ്ഥയാണ് തനിക്കുണ്ടാവാറുള്ളതെന്ന് സായ് പല്ലവി കൂട്ടിച്ചേര്‍ത്തു.
കുറച്ചൊക്കെ പേടിയുള്ള ആളാണ് താന്‍. മുന്നില്‍ കുറേ ആളുകളെ കാണുമ്പോള്‍ ടെന്‍ഷന്‍ കൂടും. അത് ഷൂട്ടിങ് സെറ്റിലായാലും അങ്ങനെ തന്നെ. ജനക്കൂട്ടം ചുറ്റിലുമുണ്ടാവുമ്പോള്‍ ഉത്കണ്ഠ കൂടും. അതിപ്പോള്‍ ആളുകള്‍ പ്രശംസിക്കുമ്പോഴും അങ്ങനെ തന്നെയാണ്. അവര്‍ എന്നെ പ്രശംസിക്കുമ്പോള്‍ ഞാന്‍ ഉള്ളില്‍ വണ്‍, ടൂ, ത്രീ എന്നിങ്ങനെ എണ്ണിക്കൊണ്ടിരിക്കുകയായിരിക്കും. സായ് പല്ലവി പറഞ്ഞു.
പ്രേമം പുറത്തിറങ്ങി പത്ത് വര്‍ഷം കഴിഞ്ഞിട്ടും മലയാളി പ്രേക്ഷകര്‍ തന്നെ ഇപ്പോഴും മലര് എന്നാണ് വിളിക്കുന്നതെന്നും സായ് പല്ലവി പറഞ്ഞു. 'ഇപ്പോഴും കേരളത്തില്‍ വരുമ്പോള്‍ ആളുകള്‍ എന്നെ മലര് എന്നാണ് വിളിക്കുന്നത്. ആളുകളുടെ സ്നേഹം ഇപ്പോഴും അതുപോലെ തുടരുകയാണ്. താരം പറഞ്ഞു.
ഒരു അഭിനേതാവെന്ന നിലയ്ക്ക് താന്‍ സ്വയം വിലയിരുത്തുന്ന ഗുണങ്ങള്‍, നല്ല അച്ചടക്കവും ആത്മാര്‍ഥതയും പാഷനോടു കൂടി ജോലി ചെയ്യാനുള്ള മനസ്സുമുണ്ടെന്നതാണ്. ചുറ്റുള്ളതൊന്നും ഇപ്പോള്‍ അനുഭവിക്കുന്നതൊന്നും സ്ഥിരമായിട്ടുള്ളതല്ല എന്ന് എനിക്കറിയാം. എല്ലാവര്ക്കും അത്തരമൊരു ഘട്ടവും സമയവും ജീവിതത്തിലുണ്ടാവും.
നല്ല സിനിമകള്‍ ചെയ്യാനുള്ള അവസരങ്ങള്‍ ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, താന്‍ ഇപ്പോഴും മേക്കപ്പ് ചെയ്യാറില്ലെന്നാണ് സായ് പല്ലവി പറയുന്നത്. ക്യാരക്ടറിന് വേണ്ടി മാത്രം മിനിമല്‍ മേക്കപ്പിട്ടിരുന്നതെന്നും താരം തുറന്നുപറഞ്ഞു.