- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാന്‍ പാകിസ്ഥാനിലുള്ളവരെയും സ്നേഹിക്കുന്നു; എനിക്ക് അവിടെ നിരവധി ആരാധകരുണ്ട്; മൂന്നാം വിവാഹത്തിനൊരുങ്ങി രാഖി സാവന്ത്; വരന് പാക് നടനും പൊലീസ് ഉദ്യോഗസ്ഥനുമായ ദോദി ഖാന്
മൂന്നാം വിവാഹത്തിന് തയ്യാറെടുത്ത് രാഖി സാവന്ത്
മുംബൈ: നടിയും സാമൂഹ്യ മാധ്യമങ്ങളിലെ വിവാദതാരവുമായ രാഖി സാവന്ത് മൂന്നാമതും വിവാഹിതയാകുന്നു. പാകിസ്ഥാനി നടനും നിര്‍മാതാവും പൊലീസ് ഉദ്യോഗസ്ഥനുമായ ദോദിഖാനെയാണ് താന്‍ വിവാഹം കഴിക്കാന്‍ പോകുന്നതെന്ന് നടി അഭിമുഖത്തില്‍ സ്ഥിരീകരിച്ചു.
''ഞാന്‍ പാകിസ്ഥാനില്‍ പോയപ്പോള്‍ എനിക്ക് നിരവധി വിവാഹാലോചനകള്‍ വന്നിരുന്നു. അതില്‍ നിന്ന് നല്ലൊരെണ്ണം ഞാന്‍ തിരഞ്ഞെടുക്കും. മുന്‍ വിവാഹങ്ങളില്‍ ഞാന്‍ എങ്ങനെ പീഡിപ്പിക്കപ്പെട്ടുവെന്ന് അവര്‍ക്കറിയാം. ഇന്ത്യക്കാര്‍ക്കും പാകിസ്ഥാനികള്‍ക്കും പരസ്പരം ആശ്രയിക്കാതെ പറ്റില്ല. എനിക്ക് പാകിസ്ഥാന്‍കാരെ ഇഷ്ടമാണ്. എനിക്ക് അവിടെ ആരാധകരുമുണ്ട്'', രാഖി സാവന്ത് പറയുന്നു.
വിവാഹ കാര്യത്തെക്കുറിച്ചും അവര്‍ തുറന്നു പറഞ്ഞു. പാകിസ്ഥാനില്‍ മുസ്ലീം ആചാര പ്രകാരമാകും വിവാഹം. സ്വീകരണം ഇന്ത്യയിലാകും. സ്വിറ്റ്സര്‍ലന്‍ഡിലോ നെതര്‍ലന്‍ഡിലോ ഹണിമൂണിന് പോകും. ദുബായിലാകും ഒരുമിച്ച് താമസിക്കും രാഖി സാവന്ത് പറഞ്ഞു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ദോദിഖാന്‍ പൊലീസിലും ജോലി നോക്കിയിട്ടുണ്ട്. ഋതേഷ് രാജ് സിങ്, ആദില്‍ ഖാന് ദുറാനി എന്നിവരുമായിട്ടായിരുന്നു രാഖി സാവന്തിന്റെ ആദ്യ വിവാഹങ്ങള്‍. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് രാഖിയുടെ പരാതിയില്‍ 2023-ല്‍ ആദിലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആദില്‍ ഖാന് ദുറാനിയുമായുള്ള വിവാഹ ശേഷം രാഖി തന്റെ പേര് ഫാത്തിമ എന്നാക്കി മാറ്റിയിരുന്നു. ഇതിന് പിന്നാലെ ആദില്‍ ഖാനെതിരെ ഇവര്‍ പീഡന പരാതി ഉന്നയിക്കുകയും വിവാഹമോചനം നേടുകയും ചെയ്തിരുന്നു. നേരത്തെ രണ്ടുതവണ വിവാഹിതയായിട്ടുള്ള രാഖി സാവന്ത് നിരവധി തവണ വിവാദങ്ങളിലകപ്പെടുകയും ചെയ്തിട്ടുണ്ട്.
അടുത്തിടെ പാകിസ്ഥാന് സന്ദര്‍ശിച്ചപ്പോള്‍ അവിടെ നിന്ന് നിരവധി വിവാഹാലോചനകള്‍ വന്നിട്ടുള്ളതായാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. മുന്‍വിവാഹങ്ങളില്‍ താന്‍ ഉപദ്രവിക്കപ്പെട്ടെന്നും അത് തിരിച്ചറിഞ്ഞവരാണ് തന്നെ മറ്റൊരു വിവാഹത്തിലേക്ക് ക്ഷണിച്ചിരിക്കുന്നതെന്നും വ്യക്തമാക്കിയ രാഖി അത്തരമൊരു സാധ്യതയെ താന്‍ തിരഞ്ഞെടുക്കുമെന്നും പറഞ്ഞു.
പാകിസ്താന്‍കാരനായ തന്റെ പുതിയ കാമുകനെ സംബന്ധിച്ചും രാഖി വെളിപ്പെടുത്തി. ദോദി ഖാന്, നടനും പോലീസ് ഉദ്യോഗസ്ഥനുംകൂടിയാണ്. ഇസ്ലാമിക ആചാരമനുസരിച്ച് വിവാഹം പാകിസ്ഥനിലായിരിക്കും. റിസപ്ഷന് ഇന്ത്യയിലും.