- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അശ്ലീല ഉള്ളടക്കമുള്ള മാസിക ഒരുമിച്ചിരുന്ന് വായിച്ചു; അതിൽ കണ്ടത് ഞങ്ങൾ അനുകരിച്ചു; അവനിപ്പോൾ ഗർഭിണിയെ കൊന്ന കേസിൽ ജയിലിലാണ്; കസിനുമായുള്ള വഴി വിട്ട ബന്ധം തുറന്നുപറഞ്ഞ് റാപ്പർ
വാഷിംഗ്‌ടൺ: കസിൻ ബ്രദറുമായുള്ള വഴിവിട്ട ബന്ധത്തെ കുറിച്ച് തുറന്നുപറഞ്ഞ് പ്രമുഖ റാപ്പർ കാന്യേ വെസ്റ്റ്. 'കസിൻ' എന്നുപേരിട്ട തന്റെ പുതിയ മ്യൂസിക് വീഡിയോ ഷെയർ ചെയ്തുകൊണ്ടാണ് വെസ്റ്റ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. അശ്ലീല ഉള്ളടക്കം അടങ്ങിയ മാസിക ഒരുമിച്ച് വായിച്ചെന്നും അതിൽ പറഞ്ഞതുപോലെ ചെയ്തെന്നും വെസ്റ്റ് വെളിപ്പെടുത്തുന്നു.
ഈ കസിൻ ഇപ്പോൾ കൊലപാതകക്കുറ്റത്തിന് ജയിലിലാണെന്നും ഗായകൻ തുറന്നുപറയുന്നു. തന്റെ കുട്ടിക്കാലത്തെ അനുഭവങ്ങളാണ് കസിൻ എന്ന ആൽബത്തിൽ കാന്യേ വെസ്റ്റ് പറഞ്ഞിരിക്കുന്നത്. തന്റെ പിതാവിന് പ്ലേബോയ് മാസികകൾ വാങ്ങുന്ന ശീലമുണ്ടായിരുന്നെന്ന് കാന്യേ വെസ്റ്റ് വ്യക്തമാക്കി.
കാന്യേയുടെ വാക്കുകൾ...
'അവന് ആറുവയസുള്ളപ്പോഴാണ് ഞാൻ അവനെ അശ്ലീല പുസ്തകങ്ങൾ കാണിച്ചു കൊടുക്കുന്നത്. പിന്നെ ആ കണ്ടത് ഞങ്ങൾ അനുകരിച്ചു നോക്കുകയും ചെയ്തു. അത് പക്ഷേ എന്റെ തെറ്റായിരുന്നു. കസിനോടൊപ്പം വൃത്തികെട്ട മാസികകളാണ് വായിച്ചത്. അന്ന് അതിന്റെയൊന്നും അർത്ഥമറിയില്ലായിരുന്നു.
ആ കസിൻ ഇപ്പോൾ ഒരു ഗർഭിണിയെ കൊന്നതിന് ജയിലിൽ കിടക്കുകയാണ്. ഇനി നമ്മൾ ഒരുമിച്ച് വൃത്തികെട്ട മാസികകൾ നോക്കില്ല എന്ന് ഞാൻ പറഞ്ഞ് കുറച്ചു വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹം ജയിലിലായത്.' കാന്യേ പറയുന്നു.