- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരാണ് ഫാഫ? വൈറലായി 'ഹൃദയപൂര്‍വം' ടീസര്‍; പിന്നാലെ മലയാളത്തിലെ 'സീനിയര്‍ ആക്ടര്‍'ക്കൊപ്പം ഫഹദും നസ്രിയയും ഫര്‍ഹാനും; മോഹന്‍ലാലിനെ സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
കൊച്ചി: മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിനെ വീട്ടിലെത്തി സന്ദര്‍ശിച്ച് ഫഹദ് ഫാസിലും നസ്രിയയും ഫര്‍ഹാന്‍ ഫാസിലും. മോഹന്‍ലാലിന്റെ സുഹൃത്തായ സമീര്‍ ഹംസ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സുചിത്ര, പ്രണവ് മോഹന്‍ലാല്‍ എന്നിവരേയും ചിത്രങ്ങളില്‍ കാണാം. രണ്ട് ദിവസം മുന്‍പാണ് മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനംചെയ്യുന്ന ഹൃദയപൂര്‍വം എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. ഇതില്‍ ഫഹദ് ഫാസിലിന്റെ ആരാധകനുമായി ഉടക്കുന്ന മോഹന്‍ലാലിന്റെ കഥാപാത്രത്തെയാണ് കാണിക്കുന്നത്. ഫഹദ് ഫാസില്‍ റഫറന്‍സുമായെത്തിയ ഹൃദയപൂര്‍വത്തിന്റെ ടീസര്‍ വൈറലായതിന് തൊട്ടുപിന്നാലെയാണ് ഫഹദ് ഫാസിലും കുടുംബവും മോഹന്‍ലാലിന്റെ വീട്ടിലെത്തിയത്.
മോഹന്‍ലാലിനൊപ്പമുള്ള താരങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. സുചിത്ര, പ്രണവ് മോഹന്‍ലാല്‍ എന്നിവരെയും ചിത്രങ്ങളില്‍ കാണാം. 'എ നൈറ്റ് ടു റിമെംബര്‍' എന്ന അടിക്കുറിപ്പോടെ മോഹന്‍ലാലിന്റെ സുഹൃത്ത് സമീര്‍ ഹംസയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
ഫഹദ് ഫാസില്‍ റഫറന്‍സുമായെത്തിയ ഹൃദയപൂര്‍വത്തിന്റെ ടീസര്‍ വൈറലായതിന് തൊട്ടുപിന്നാലെയാണ് ഫഹദ് ഫാസിലും കുടുംബവും മോഹന്‍ലാലിന്റെ വീട്ടിലെത്തിയത്. മോഹന്‍ലാലിനോട് ഒരു ഹിന്ദിക്കാരന്‍ മലയാള സിനിമ ആരാധകന്‍ ആണെന്നും ഫാഫയെ ആണ് ഏറ്റവും ഇഷ്ടമെന്നുമാണ് 'ഹൃദയപൂര്‍വം' ടീസറില്‍ പറയുന്നത്. ആരാണ് ഫാഫ എന്ന് മോഹന്‍ലാല്‍ ചോദിക്കുമ്പോള്‍, ഫഹദ് ഫാസില്‍ എന്ന് മറ്റേയാളുടെ ഉത്തരം. മലയാളത്തില്‍ വേറെയും സീനിയര്‍ നടന്‍മാരുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്. അപ്പോള്‍ ഇല്ല 'ഒണ്‍ലി ഫാഫ' എന്ന് ഹിന്ദിക്കാരന്‍ മറുപടി നല്‍കുന്നു. ടീസറിലെ ഈ രംഗത്തിനു വലിയ വരവേല്‍പ് ആണ് ആരാധകരുടെ ഇടയില്‍ ലഭിച്ചത്.
രസകരമായ കമന്റുകളാണ് പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രൊമോഷന്‍ തന്ന ലാലേട്ടനെ വിളിച്ച് ആഘോഷിക്കുന്ന ഫഹദ് ഫാസില്‍ എന്നാണ് അതില്‍ ഒരു പ്രതികരണം. എല്ലാവരും ഉണ്ടെങ്കിലും കൂട്ടത്തില്‍ കാണാന്‍ ലുക്ക് ലാലേട്ടന്‍ തന്നെയെന്നാണ് മറ്റൊരു കമന്റ്. സീനിയര്‍ ആക്ടറും ഫാഫയും എന്നാണ് ചിത്രത്തിന് ലഭിക്കുന്ന കമന്റുകള്‍.
അഖില്‍ സത്യന്റേതാണ് ഹൃദയപൂര്‍വത്തിന്റെ കഥ. നവാഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിന്റെ പ്രധാന സംവിധാനസഹായി. മാളവിക മോഹനനാണ് നായിക. ദൃശ്യം 3, മഹേഷ് നാരായണന്‍ ചിത്രം, നടന്‍ ഓസ്റ്റിന്‍ ഡാന്‍ തോമസ് ആദ്യമായി സംവിധാനംചെയ്യുന്ന ചിത്രം എന്നിവയും മോഹന്‍ലാലിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇതില്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും ഒരു പ്രധാനവേഷത്തിലുണ്ട്. അല്‍ത്താഫ് സലിം സംവിധാനംചെയ്യുന്ന ഓടും കുതിര ചാടും കുതിര, തമിഴ് ചിത്രമായ മാരീസന്‍ എന്നിവയാണ് ഫഹദിന്റെ പുതിയ ചിത്രങ്ങള്‍.