- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആ തോണ്ടല്‍ മാത്രമേ വിഡിയോയില്‍ ഉള്ളൂ'; വീഡിയോ എഡിറ്റ് ചെയ്ത് നെഗറ്റീവ്പോലെ പോസ്റ്റ് ചെയ്തുവെന്ന് ഷെയ്ന്‍ നിഗം; വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ആ പെണ്‍കുട്ടി
കൊച്ചി: സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വൈറല്‍ വിഡിയോയ്ക്ക് വിശദീകരണവുമായി നടന്‍ ഷെയ്ന്‍ നിഗവും കോളജ് വിദ്യാര്‍ഥിനിയും. 'ബള്‍ട്ടി' എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെ ഒരു ആരാധിക ഷെയ്നിനെ തോണ്ടിവിളിക്കുന്നതായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. ആരാധിക ഇത്ര ആഗ്രഹിച്ചിട്ടും ഷെയ്ന്‍ ഒന്ന് തിരിഞ്ഞുനോക്കുക പോലും ചെയ്തില്ല എന്ന തരത്തിലായിരുന്നു ഈ വീഡിയോ പ്രചരിച്ചിരുന്നത്. ഷെയ്നിന് അഹങ്കാരമാണെന്നും ആരാധകരോട് പെരുമാറാന്‍ അറിയില്ലെന്നും സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ കുറിച്ചിരുന്നു.
എന്നാല്‍ ഇതിന് വിശദീകരണം നല്‍കിയിരിക്കുകയാണ് ഷെയ്നും ആ ആരാധികയും. തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വീഡിയോ എഡിറ്റ് ചെയ്ത് അപ്ലോഡ് ചെയ്തതുകൊണ്ടാണ് നടന്ന കാര്യത്തില്‍ വ്യക്തത ഇല്ലാതെ പോയതെന്ന് ഷെയ്ന്‍ പറയുന്നു. വീഡിയോയിലെ ആ ആരാധികയെ അടുത്ത പ്രമോഷന്‍ പരിപാടിയിലേക്ക് ക്ഷണിച്ച നടന്‍ അന്ന് നടന്നത് വിശദീകരിക്കുകയും ചെയ്തു. ഇങ്ങനെയുള്ള കാര്യങ്ങള്‍ തനിക്ക് ശീലമുള്ളതാണെന്നും എന്നാല്‍ തെറ്റിദ്ധാരണയുണ്ടാക്കിയതിനാല്‍ വിശദീകരണം നല്‍കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും ഷെയ്ന്‍ വ്യക്തമാക്കി.
''ആ വിഡിയോ എഡിറ്റ് ചെയ്ത ആളോട് ഒരു നന്ദി പറയാനുണ്ട്. കാരണം ഞാന്‍ തിരിഞ്ഞു നോക്കി വിഷ് ചെയ്തിരുന്നു. പക്ഷേ അത് കട്ട് ചെയ്തു കളഞ്ഞു. കുഴപ്പമില്ല, ഇതെനിക്ക് ശീലമുള്ളതാണ്. ഇതൊക്കെ കുറെ കണ്ടിട്ടുള്ളതുകൊണ്ട് കുഴപ്പമില്ല. പക്ഷേ എന്തുകൊണ്ട് ഞാന്‍ മൈന്‍ഡ് ചെയ്യാതെ പോയി എന്ന് സ്വാഭാവികമായി ചിന്തിച്ചവര്‍ ഉണ്ടാകുമല്ലോ, അവരോട് പറയുകയാണ്, ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള വിഡിയോസ് ആണ് വൈറല്‍ ആകുന്നത്.
നെഗറ്റിവിറ്റിയാണ് ഇപ്പോള്‍ കൂടുതല്‍ പ്രചരിക്കുന്നത്. ഞങ്ങള്‍ ഇറക്കിയ പാട്ടിനേക്കാള്‍ റീച്ച് ഉണ്ട് അതിന്. ഞാന്‍ അറിയാതെ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു,' ഷെയ്ന്‍ പറഞ്ഞു.
വൈറലായ വിഡിയോയിലെ പെണ്‍കുട്ടിയെ സിനിമയുടെ പ്രമോഷന് വിളിക്കുകയും മുഴുവന്‍ ടീമിനോടൊപ്പം പെണ്‍കുട്ടിയെ നിര്‍ത്തി ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും ചെയ്തുകൊണ്ടാണ് ഷെയ്ന്‍ ഈ വിവാദത്തിന് മറുപടി നല്‍കിയത്.
വിവാദമായ വിഡിയോയില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് കോളജ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയും പ്രതികരിച്ചു. ''ഇങ്ങനെ ഒരു വിഡിയോ ഇറങ്ങുമെന്ന് കരുതിയില്ല. ഞാന്‍ ആദ്യമേ തന്നെ ഷെയ്നിന് ഷേക്ക് ഹാന്‍ഡ് കൊടുത്തിട്ട് നില്‍ക്കുകയായിരുന്നു. എന്റെ പിന്നില്‍ നിന്ന ഒരു ചേച്ചിക്ക് ഒരു ഷേക്ക് ഹാന്‍ഡ് കൊടുക്കണം എന്ന് പറഞ്ഞപ്പോഴാണ് ഞാന്‍ തോണ്ടിയത്. ആ തോണ്ടല്‍ മാത്രമേ വിഡിയോയില്‍ ഉള്ളൂ. അതില്‍ കാണിക്കുന്നത് എന്നെയാണ്.
ഷെയ്ന്‍ നിഗം വിചാരിച്ചത് ആ സമയത്ത് സ്‌ക്രീനില്‍ കാണിച്ചു കൊണ്ടിരുന്ന വിഡിയോ അവിടെ നില്‍ക്കുന്നവര്‍ക്ക് ശരിക്ക് കാണാന്‍ വേണ്ടി അദ്ദേഹത്തോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ട് തോണ്ടിയതാണ് എന്നാണ്. ഷെയിനിന്റെ സിനിമയൊക്കെ കണ്ടിട്ടുണ്ട്. നല്ല ഇഷ്ടമാണ്. സിനിമാതാരങ്ങളെ ഒക്കെ അടുത്ത് കാണാന്‍ കിട്ടുന്നത് ഭാഗ്യമാണ്. ഇത്ര അടുത്ത് നേരില്‍ കാണാന്‍ പറ്റുമെന്ന് പ്രതീക്ഷിച്ചില്ല,'' പെണ്‍കുട്ടി പറഞ്ഞു.