- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജോര്‍ജുകുട്ടി കറക്റ്റ് ആണോ, എല്ലാരും പറഞ്ഞപ്പോള്‍ ഒരു ഡൗട്ട് എന്ന് മോഹന്‍ലാല്‍; ദൃശ്യം 3 പാക്കപ്പ്: ഇനി പുതിയ കരുനീക്കങ്ങള്‍ക്കായി കാത്തിരിക്കാം; കേക്ക് മുറിച്ച് സെറ്റിലെ മറ്റ് അഭിനേതാക്കള്‍ക്കൊപ്പം സന്തോഷവും പങ്കിടല്‍
കൊച്ചി: മോഹന്‍ലാല്‍-ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന മെഗാ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. പാക്ക് അപ്പ് വീഡിയോയും പങ്കുവയ്ച്ചിട്ടുണ്ട്. ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ആദ്യ ചിത്രമാണ് ദൃശ്യം 3.
ദൃശ്യം സീരീസിലെ മൂന്നാമത്തെ ചിത്രമാണിത്. ജോര്‍ജുകുട്ടിയുടേയും കുടുംബത്തിന്റെയും വരവിനായി പ്രേക്ഷകര്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ആദ്യ രണ്ട് സിനിമകളിലും ജീത്തു എന്ന സംവിധായകന്‍ ഒളിപ്പിച്ചുവച്ച സസ്‌പെന്‍സും മാജിക്കും ദൃശ്യം 3യിലും തുടരുമെന്നാണ് പ്രേക്ഷക പ്രതീക്ഷ. ജോര്‍ജുകുട്ടിയുടെ കുടുംബത്തില്‍ എന്താണ് സംഭവിക്കുന്നത്, അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് തുടങ്ങിയവയാണ് ചിത്രത്തിന്റെ പ്രമേയമെന്ന് സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞു.
മലയാള സിനിമയില്‍ ത്രില്ലര്‍ സിനിമകള്‍ക്ക് പുതിയൊരു തലം കൊണ്ടുവന്ന ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായ വിവരം ഒരു വീഡിയോയിലൂടെ അണിയറപ്രവര്‍ത്തകരാണ് അറിയിച്ചത്. സിനിമയുടെ അവസാന ഷോട്ട് എടുക്കുന്ന വീഡിയോ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. ഷോട്ട് ഓകെയാണെന്ന് പറയുമ്പോഴുള്ള മോഹന്‍ലാലിന്റെ ഭാവപ്രകടനമാണ് വീഡിയോയിലെ ഹൈലൈറ്റ്. 'ജോര്‍ജുകുട്ടി കറക്റ്റ് ആണോ, എല്ലാരും പറഞ്ഞപ്പോള്‍ ഒരു ഡൗട്ട് എന്ന് മോഹന്‍ലാല്‍ വീഡിയോയുടെ അവസാനം പറയുന്നുണ്ട്. ആന്റണി പെരുമ്പാവൂരിനെയും ജീത്തു ജോസഫിനെയും മോഹന്‍ലാല്‍ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിടുന്നതും വീഡിയോയില്‍ കാണാം. കേക്ക് മുറിച്ച് സെറ്റിലെ മറ്റ് അഭിനേതാക്കള്‍ക്കൊപ്പം സന്തോഷവും പങ്കിടുന്നതും വീഡിയോയില്‍ കാണാം. സിനിമയുടെ റിലീസ് തിയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. മീന, എസ്തര്‍ അനില്‍, അന്‍സിബ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.
ദൃശ്യം 3യുടെ ആഗോള തിയേറ്ററിക്കല്‍, ഡിജിറ്റല്‍ റൈറ്റുകള്‍ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിട്ടുണ്ട്. 350 കോടിയുടെ ബിസിനസ് നേട്ടം ഇതിനകം ചിത്രം ഉറപ്പാക്കിയിട്ടുണ്ട്. ആദ്യ രണ്ട് ഭാഗങ്ങള്‍ വലിയ വിജയമായിരുന്നതിനാല്‍ തന്നെ മൂന്നാം ഭാഗം വരുമ്പോള്‍ എന്തൊക്കെ പുതുമയാണ് ചിത്രത്തിലുണ്ടാവുക എന്നുള്ള വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. കൊവിഡ് കാലമായതിനാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ദൃശ്യം 2' ഒടിടിയിലൂടെയാണ് പ്രദര്‍ശനത്തിന് എത്തിയത്. അന്യഭാഷാ റീമേക്കുകള്‍ക്ക് മുമ്പുതന്നെ ദൃശ്യം 3 തിയറ്ററിലെത്തുമെന്നാണ് സംവിധായകന്‍ വ്യക്തമാക്കുന്നത്.
ദൃശ്യം, ദൃശ്യം 2 എന്നീ ചിത്രങ്ങളേക്കാള്‍ ഉയര്‍ന്ന ചിത്രമാണ് ദൃശ്യം 3 എന്ന് ചിന്തിക്കേണ്ടതില്ല. നാലര വര്‍ഷങ്ങള്‍ക്ക് ശേഷം ജോര്‍ജുകുട്ടിയുടെ കുടുംബത്തിലുണ്ടാകുന്ന മാറ്റങ്ങളാകും സിനിമയിലുണ്ടാകുകയെന്നും ജിത്തു പറഞ്ഞു. ദൃശ്യം, ദൃശ്യം 2 സിനിമകള്‍ സാമ്പത്തികമായും അല്ലാതെയും വലിയ വിജയമായിരുന്നു. വര്‍ഷങ്ങളോളം സംവിധായകനുമായി സംസാരിച്ചാണ് ദൃശ്യം 3ലേക്ക് എത്തിയതെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇനി ജോര്‍ജുകുട്ടിയുടെ പുതിയ കരുനീക്കങ്ങള്‍ക്കായി നമുക്ക് കാത്തിരിക്കാം




