- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അത് ദളപതി, തൊട്ടിടാതെടാ..; 'ഐ ആം വെയ്റ്റിംഗ്' അല്ല 'കമിം?ഗ്'; വിജയ്യുടെ മാസ് ഡയലോഗും ആക്ഷനും നിറച്ച് ജനനായകന്‍ ട്രെയിലര്‍

ചെന്നൈ: വിജയ് നായകനായി എത്തുന്ന അവസാന ചിത്രം ജനനായകന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. മലയാളി താരം മമിത ബൈജുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 9ന് തിയറ്ററുകളില്‍ എത്തും. മാസിനും ആക്ഷനും ഇമോഷനും എല്ലാം പ്രധാന്യം നല്‍കി കൊണ്ടുള്ള ചിത്രമാണ് ജനനായകന്‍ എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ചിത്രത്തില്‍ വിജയിയുടെ മകളായാണ് മമിത ബൈജു വേഷമിട്ടിരിക്കുന്നത്. പൊലീസ് വേഷം ഉള്‍പ്പടെയുള്ള വിവിധ ലുക്കുകളിലും വിജയ് ജനനായകനില്‍ എത്തുന്നുണ്ട്.
വിജയ് ആരാധകര്‍ പ്രതീക്ഷിക്കുന്നതെല്ലാം ചിത്രത്തിലുണ്ടാവുമെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം സൂപ്പര്‍ഹിറ്റാണ്. ടീസറിനും വലിയ വരവേല്പായിരുന്നു ലഭിച്ചത്.
എച്ച്. വിനോദ് സംവിധാനം ചെയ്ത് കെവിഎന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ വിജയ്ക്കൊപ്പം പൂജ ഹെഗ്‌ഡെ, തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ബോബി ഡിയോള്‍, മമിത ബൈജു, ഗൗതം വാസുദേവ് മേനോന്‍, പ്രകാശ് രാജ്, നരേന്‍, പ്രിയാമണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഓഡിയോ ലോഞ്ച് കഴിഞ്ഞദിവസം മലേഷ്യയില്‍ നടന്നിരുന്നു. ചടങ്ങില്‍, നേരത്തെ പുറത്തിറങ്ങിയ 'ദളപതി കച്ചേരി' എന്ന പാട്ടിന് വിജയ് ചുവടുവെച്ചത് ആരാധകര്‍ ഏറ്റെടുത്തിരുന്നു. അനിരുദ്ധാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രം 2026 ജനുവരി ഒന്‍പതിന് തിയേറ്ററുകളിലെത്തും. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എന്‍. പ്രൊഡക്ഷന്റെ പേരില്‍ ജനനായകന്‍ നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍.കെയുമാണ് സഹനിര്‍മാണം.
ഛായാഗ്രഹണം: സത്യന്‍ സൂര്യന്‍, ആക്ഷന്‍: അനല്‍ അരശ്, ആര്‍ട്ട്: വി. സെല്‍വകുമാര്‍, എഡിറ്റിങ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖര്‍, സുധന്‍, ലിറിക്സ്: അറിവ്, കോസ്റ്റിയൂം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനര്‍: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: വീര ശങ്കര്‍.


