- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രണ്ടുപേരേയും ഒരുമിച്ച് കല്യാണം കഴിക്കണമെന്നാണ് അയാള്‍ പറയുന്നത്; ഞങ്ങള്‍ പോകുന്നിടത്തെല്ലാം അയാള്‍ വന്ന് ശല്യം ചെയ്യുകയാണ്; 2024 മുതല്‍ നിരന്തരം ശല്യം ചെയ്യുന്നു; പരാതി നല്‍കി'; ഇനി എല്ലാം നിയമത്തിന്റെ രീതിക്ക് പോകട്ടെയെന്ന് ആദില-നൂറ

കൊച്ചി: നിരന്തരം പിന്നാലെ നടന്ന് ശല്യപ്പെടുത്തിയിരുന്ന വ്യക്തിക്കെതിരെ പൊലീസില്‍ പരാതി നല്‍കി നിയമ നടപടി സ്വീകരിച്ചതായി ബിഗ് ബോസ് താരങ്ങളായ ആദിലയും നൂറയും. 2024 മുതല്‍ ഈ വ്യക്തിയില്‍ നിന്ന് പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. അടുത്തിടെ പ്രൊമോഷന്റെ ഭാഗമായി ഒരു റിസോര്‍ട്ടില്‍ എത്തിയപ്പോള്‍ ഈ വ്യക്തി അവിടെയും പിന്തുടര്‍ന്നെത്തി. ഇതോടെ പൊലീസില്‍ അറിയിക്കുകയും പൊലീസ് ഇയാളെ പിടിച്ചുകൊണ്ടുപോവുകയുമായിരുന്നു എന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ ഇരുവരും പറഞ്ഞു. ഇരുവരേയും വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് സന്ദേശമയക്കുകയും, ഫാന്‍ മീറ്റപ്പുകളിലും മറ്റ് പരിപാടികള്‍ക്കിടയിലും പിന്തുടരുകയും ചെയ്തതോടെയാണ് നിയമനടപടി.
'2024 നവംബര്‍ മുതല്‍ ഒരാള്‍ ഞങ്ങള്‍ക്ക് മെസേജും കാര്യങ്ങളുമൊക്കെ അയക്കുന്നുണ്ട്. ആള്‍ക്ക് ഞങ്ങളെ ഒരുമിച്ച് കല്യാണം കഴിക്കണം എന്നൊക്കെ പറഞ്ഞായിരുന്നു മെസേജ്. ആ സമയത്ത് അതൊക്കെ വിട്ടുകളഞ്ഞു. രണ്ടാളേയും ഒരുമിച്ച് കല്യാണം കഴിക്കാം എന്നൊക്കെ പറഞ്ഞ് പലരും മെസേജ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇയാളേയും മൈന്‍ഡ് ചെയ്തില്ല. ഒഴിവാക്കി വിട്ടു. ബിഗ് ബോസിന് മുന്‍പ് കൊളാബ് ചെയ്യാന്‍ പോയിടത്ത് പോയി ഞങ്ങളുടെ കാര്യങ്ങളൊക്കെ ഇയാള്‍ തിരക്കിയിരുന്നു.
ഫോട്ടോയും മറ്റ് ഡീറ്റൈല്‍സും എനിക്ക് മുന്‍പ് കിട്ടിയിരുന്നു. പരാതി നല്‍കാന്‍ ഇരിക്കവെയാണ് ബിഗ് ബോസിലേക്ക് വിളി വരുന്നത്. രണ്ടും ഒരുമിച്ച് കൊണ്ടുപോകാന്‍ പറ്റില്ലല്ലോ. ഷോ കഴിഞ്ഞ ശേഷം ഇയാളൊരു ഫാന്‍ മീറ്റപ്പിന് വന്നിരുന്നു. ഇപ്പോള്‍ പ്രമോഷന്റെ ഭാഗമായി ഒരു റിസോര്‍ട്ടില്‍ ഞങ്ങള്‍ വന്നതാണ്. ഇവിടെയും ഇയാള്‍ വന്നു. ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു.
അതവര്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എഫ്‌ഐആര്‍ ഇട്ടിട്ടുണ്ട്. ഇനി എല്ലാം നിയമത്തിന്റെ രീതിക്ക് പോകട്ടെ. നെഗറ്റീവ് മെസേജിടുന്നവരും സൈബര്‍ ബുള്ളിയിംഗ് ചെയ്യുന്നവരുടേയും ശ്രദ്ധയ്ക്ക്.. നമ്മുടെ നിയമം ഇപ്പോള്‍ സ്‌ട്രോങ്ങാണ്. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ബഹുമാനിച്ച് നല്ല രീതിയില്‍ മുന്നോട്ട് പോകാന്‍ നോക്കുക', ആദി-നൂറയുടെ വാക്കുകള്‍.
ബിഗ് ബോസ് മലയാളം സീസണ്‍ 7ലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതരായ രണ്ടുപേരാണ് ആദിലയും നൂറയും. ലെസ്ബിയന്‍ കപ്പിള്‍സായ ഇരുവര്‍ക്കും ഷോയ്ക്ക് മുന്‍പ് പല നെഗറ്റീവുകളും നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാവരേയും പോലെ അവരും മനുഷ്യരാണെന്ന തിരിച്ചറിവ് ഭൂരിഭാഗം പേര്‍ക്കും വന്നുവെന്നാണ് അടുത്തിടെ ആദിലയും നൂറയും പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും അവരുടെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്.
2024 മുതല്‍ തങ്ങളെ ശല്യം ചെയ്യുന്നൊരാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയെന്നാണ് ആദിലയും നൂറയും പറയുന്നത്. ശല്യം കൂടിയതോടെയാണ് പരാതിയിലേക്ക് കടന്നതെന്നും ഇവര്‍ വ്യക്തമാക്കി. '2024 നവംബര്‍ മുതല്‍ ഒരാള്‍ ഞങ്ങള്‍ക്ക് മെസേജും കാര്യങ്ങളുമൊക്കെ അയക്കുന്നുണ്ട്. ആള്‍ക്ക് ഞങ്ങളെ ഒരുമിച്ച് കല്യാണം കഴിക്കണം എന്നൊക്കെ പറഞ്ഞായിരുന്നു മെസേജ്. ആ സമയത്ത് അതൊക്കെ വിട്ടുകളഞ്ഞു. രണ്ടാളേയും ഒരുമിച്ച് കല്യാണം കഴിക്കാം എന്നൊക്കെ പറഞ്ഞ് പലരും മെസേജ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇയാളേയും മൈന്റ് ചെയ്തില്ല. ഒഴിവാക്കി വിട്ടു.
ബിഗ് ബോസിന് മുന്‍പ് കൊളാബ് ചെയ്യാന്‍ പോയിടത്ത് പോയി ഞങ്ങളുടെ കാര്യങ്ങളൊക്കെ ഇയാള്‍ തിരക്കിയിരുന്നു. ഫോട്ടോയും മറ്റ് ഡീറ്റൈല്‍സും എനിക്ക് മുന്‍പ് കിട്ടിയിരുന്നു. പരാതി നല്‍കാന്‍ ഇരിക്കവെയാണ് ബിഗ് ബോസിലേക്ക് വിളി വരുന്നത്. രണ്ടും ഒരുമിച്ച് കൊണ്ടുപോകാന്‍ പറ്റില്ലല്ലോ. ഷോ കഴിഞ്ഞ ശേഷം ഇയാളൊരു ഫാന്‍ മീറ്റപ്പിന് വന്നിരുന്നു. ഇപ്പോള്‍ പ്രമോഷന്റെ ഭാഗമായി ഒരു റസോര്‍ട്ടില്‍ ഞങ്ങള്‍ വന്നതാണ്. ഇവിടെയും ഇയാള്‍ വന്നു. ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു. അതവര്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എഫ്‌ഐആര്‍ ഇട്ടിട്ടുണ്ട്. ഇനി എല്ലാം നിയമത്തിന്റെ രീതിക്ക് പോകട്ടെ. നെഗറ്റീവ് മെസേജിടുന്നവരും സൈബര്‍ ബുള്ളിയിംഗ് ചെയ്യുന്നവരുടേയും ശ്രദ്ധയ്ക്ക്.. നമ്മുടെ നിയമം ഇപ്പോള്‍ സ്‌ട്രോങ്ങാണ്. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ബഹുമാനിച്ച് നല്ല രീതിയില്‍ മുന്നോട്ട് പോകാന്‍ നോക്കുക', എന്നായിരുന്നു ആദി-നൂറയുടെ വാക്കുകള്‍.


