ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ താരം ഖുശ്ബുവിന്റേയും സംവിധായകന്‍ സുന്ദര്‍ സിയുടേയും മകള്‍ അവന്തിക സുന്ദര്‍ വെള്ളിത്തിരയിലേക്ക് ചുവടുവെക്കുന്ന 'ആരംഭം' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ചിത്രീകരണം കുന്നംകുളം, ചാവക്കാട്, കൊല്ലംകോട് എന്നിവിടങ്ങളിലായാണ് നടന്നത്. ചിത്രത്തില്‍ 'ആരതി' എന്ന കേന്ദ്ര കഥാപാത്രത്തെയാണ് അവന്തിക അവതരിപ്പിക്കുന്നത്. അഭിനയരംഗത്തേക്ക് മാതാപിതാക്കളുടെ പാത പിന്തുടര്‍ന്നെത്തുന്ന അവന്തികയുടെ കരിയറിലെ നിര്‍ണ്ണായക ചുവടുവെപ്പായിരിക്കും ഈ ചിത്രം. ഷൂട്ടിംഗ് വേളയില്‍ സുചിത്ര മോഹന്‍ലാല്‍ സെറ്റ് സന്ദര്‍ശിച്ചത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. വലിയൊരു താരനിര ഒരുമിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം സ്റ്റുഡിയോ ബെല്ലാറൂഹും സംവിധാനം സുജേഷ് ആനി ഈപ്പനുമാണ്.

അവന്തികയ്ക്ക് പുറമെ സരിത, അല്‍ത്താഫ് സലീം, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൃഷ്ണ ശങ്കര്‍, കലാഭവന്‍ ഷാജോണ്‍, സുനില്‍ സുഗത, വിജി വെങ്കടേഷ്, നോബി മാര്‍ക്കോസ്, രാജേഷ് ശര്‍മ്മ, രമേഷ് കോട്ടയം, സൗമ്യ ഭാഗ്യം പിള്ള, സ്ഫടികം ജോര്‍ജ്ജ്, ഭഗത് മാനുവല്‍, ഷിന്‍സ്, തഴവ സഹദേവന്‍, പ്രിയങ്ക, ഷൈനി സാറ, ഉണ്ണി രാജ, കുമാര്‍ സേതു, ഷോബി തിലകന്‍, സജിമോന്‍, ലിഷോയ്, മണി ഷൊര്‍ണൂര്‍, മൂന്നാര്‍ രമേഷ്, ജിനു കോട്ടയം, രഞ്ജന്‍ ദേവ്, ആര്‍ദ്ര മോഹന്‍, മാസ്റ്റര്‍ അര്‍ണവ്, ഹരി നമ്പൂതിരി, വിനയ, അനന്തപത്മനാഭന്‍ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സിനിമയുടെ സെറ്റില്‍ സുചിത്ര മോഹന്‍ലാല്‍ അടുത്തിടെ സര്‍പ്രൈസ് വിസിറ്റ് നടത്തിയിരുന്നത് വാര്‍ത്ത ആയിരുന്നു.

കഥ, തിരക്കഥ, സംഭാഷണം: ജോസ്ലെറ്റ് ജോസഫ്, അജോയ് തമ്പി, ഛായാഗ്രഹണം: അജയന്‍ വിന്‍സെന്റ്, സംഗീതം: ഗോപി സുന്ദര്‍, എഡിറ്റര്‍: രഞ്ജന്‍ എബ്രഹാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സുരേഷ് മിത്രക്കരി, ആര്‍ട്ട് ഡയറക്ടര്‍: സാബു മോഹന്‍, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്റ്റ്യൂം: സൂര്യ ശേഖര്‍, ഗാനരചന: ബി.കെ ഹരിനാരായണന്‍, കോറിയോഗ്രാഫര്‍: രാജു സുന്ദരം, ദിനേശ് മാസ്റ്റര്‍, സ്റ്റില്‍സ്: റെനി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: രാംജിത് പ്രഭാത്, ക്രിയേറ്റീവ് കാറ്റലിസ്റ്റ്: ദിവ്യ കൃഷ്ണ, പിആര്‍ഒ: ആതിര ദില്‍ജിത്ത്.