കൊച്ചി: മലയാളം സിനിമയിലും സീരിയലിലുമായി തിളങ്ങി നിൽക്കുന്ന നടിയാണ് നിഷ സാരംഗ്. ഉപ്പും മുളകും സീരിയലിലെ നീലുവെന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അവർ കുടുംബപ്രേക്ഷകരുടെ ഇഷ്ടക്കാരിയായി മാറിയത്. ഇപ്പോൾ തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാർത്തയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. മകൾക്ക് വിവാഹലോചന വരുന്നതിനെക്കുറിച്ച് പറഞ്ഞതിനെ വളച്ചൊടിച്ച് തന്റെ വിവാഹാലോചനയാക്കി എന്നാണ് നിഷ പറയുന്നത്.

കുട്ടിക്ക് വിവാഹാലോചന വന്നതിനെക്കുറിച്ചാണ് പറയുന്നതെങ്കിൽ വരുന്നത് വേറെ വാർത്തയായിരിക്കും. പെൺകുട്ടികളുള്ള വീട്ടിൽ ആളുകൾ വിവാഹാലോചനയുമായി വരും. എനിക്ക് വിവാഹാലോചന എന്ന തരത്തിലായിരിക്കും വാർത്തകൾ വരിക. അങ്ങനെ വന്നതു കൊണ്ട് എനിക്കതേക്കുറിച്ച് പറയാൻ പോലും പേടിയാണ് എന്നാണ് നിഷ പറയുന്നത്. നമ്മൾ പറയുന്നത് വളച്ചൊടിക്കുമ്പോൾ നമുക്കൊരു കുടുംബമുണ്ടെന്നും ബന്ധങ്ങളുണ്ടെന്നും അതിൽ വിള്ളലുണ്ടാകുമെന്നും അവരെ വേദനിപ്പിക്കുമെന്നും ആരും ചിന്തിക്കുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.

നടി അനു ജോസഫിന് നൽകിയ അഭിമുഖത്തിലാണ് മകൾക്ക് വിവാഹാലോചന വരുന്ന കാര്യം നിഷ പറഞ്ഞത്. ഒറ്റയ്ക്ക് ജീവിക്കുന്നതിനെക്കുറിച്ചായിരുന്നു അനുവിന്റെ ചോദ്യം. മകൾക്ക് ഞാൻ ഒറ്റയ്ക്കാണ് എന്നൊരു വിഷമം എപ്പോഴുമുണ്ട്. അമ്മയെന്നെ കല്യാണം കഴിപ്പിക്കാൻ നോക്കണ്ട ഞാൻ അമ്മയുടെ കൂടെ തന്നെയുണ്ടാകും എന്നാണ് അവൾ പറയുക എന്നാണ് നിഷ അഭിമുഖത്തിൽ പറഞ്ഞത്.