കൊച്ചി: സൂപ്പർ ഹിറ്റ് ചിത്രങ്ങളായ റോഷാക്ക്, കെട്ട്യോളാണ് എന്റെ മാലാഖ എന്നീ ചിത്രങ്ങൾക്ക് ശേഷം നിസ്സാം ബഷീറിന്റെ സംവിധാനത്തിൽ സർക്കാസ്റ്റിക് കോമഡി ത്രില്ലർ ജോണറിൽ പുതിയ ചിത്രം ഒരുങ്ങുന്നു. ബിജു മേനോൻ, സുരാജ് വെഞ്ഞാറമൂട്, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുക. സമീർ അബ്ദുൽ ആണ് കഥയും തിരക്കഥയും ഒരുക്കുന്നത്.

ബോക്‌സ് ഓഫിസിൽ വിജയം കൊയ്ത നിസ്സാം ബഷീറിനൊപ്പം ബിജു മേനോനും സുരാജും ധ്യാൻ ശ്രീനിവാസനും ഒരുമിക്കുമ്പോൾ മറ്റൊരു സൂപ്പർ ഹിറ്റ് കൂടി പിറക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. ചിത്രത്തിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.