- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മ നിത അംബാനി ധരിച്ചത് 400 കോടിയുടെ മാല!
മുംബൈ: ആനന്ദ് അംബാനിയുടേയും രാധിക മെർച്ചന്റിന്റേയും പ്രീ വെഡ്ഡിങ് ആഘോഷത്തിൽ തിളങ്ങി അമ്മ നിത അംബാനി. മാർച്ച് ഒന്നിന് ആരംഭിച്ച് മൂന്നിന് അവസാനിച്ച ചടങ്ങിൽ അതീവ സ്‌റ്റൈലീഷ് ലുക്കിലായിരുന്നു നിത ഓരോ ദിവസവും എത്തിയത്.
ഇപ്പോഴിതാ ഫാഷൻ ലോകത്തും സോഷ്യൽ മീഡിയയിലും ചർച്ചയാവുന്നത് പ്രീ- വെഡ്ഡിങ് ആഘോഷത്തിലെ മൂന്നാം ദിവസം നിത അംബാനി ഉപയോഗിച്ച ആഭരണങ്ങളെക്കുറിച്ചാണ്. പ്രശസ്ത സെലിബ്രിറ്റി ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത കാഞ്ചീവരം സാരിക്കൊപ്പം എമറാൾഡും ഡയമണ്ടും ചേർന്ന മാലയും അതിനോട് യോജിക്കുന്ന വളകളും കമ്മലുമാണ് നിത അണിഞ്ഞത്. മരതകക്കല്ലുകൾ പതിപ്പിച്ച ഈ മാലക്ക് ഏകദേശം 400 മുതൽ 500 കോടി രൂപ വരെ വില വരുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ദക്ഷിണേന്ത്യയിൽ നിന്നുള്ള നെയ്ത്തുകാരാണ് നിത അംബാനിക്കു വേണ്ടി ഗോൾഡൻ നിറത്തിലുള്ള സാരി ഒരുക്കിയത്. സാരിയും ഫാഷൻ ലോകത്ത് ചർച്ചയായിട്ടുണ്ട്.
ജൂലൈ 12 നാണ് ആനന്ദ് അംബാനിയുടേയും രാധിക മെർച്ചന്റിന്റേയും വിവാഹം നടക്കുക. എന്നാൽ വിവാഹ വേദിയെക്കുറിച്ചോ മറ്റുവിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.