ഒരുപാട് മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളിലൊരാളാണ് നിവിന്‍ പോളി. നിവിന്റെ കരിയറില്‍ തന്നെ നിര്‍ണായകമായി മാറിയ ചിത്രങ്ങളിലൊന്നായിരുന്നു 'പ്രേമം'. ഇപ്പോഴിതാ തന്റെ സോഷ്യല്‍ മീഡിയയില്‍ നിവിന്‍ പങ്കുവച്ച പുതിയ ചിത്രങ്ങള്‍ക്ക് പിന്നാലെയാണ് ആരാധകര്‍. ഇടക്കാലത്തെ ലുക്ക് ഒക്കെ നന്നായി ഒന്ന് മാറ്റിയെടുത്തു നല്ലപോലെ മെലിഞ്ഞ് സ്‌റ്റൈലിഷ് ലുക്കിലാണ് നിവിനെ ഈ ചിത്രങ്ങളില്‍ നമുക്ക് കാണാനാവുക. നിമിഷ നേരം കൊണ്ടാണ് നിവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.

നിരവധി താരങ്ങളടക്കം ഒരുപാട് പേരാണ് നിവിന്റെ ചിത്രങ്ങള്‍ക്ക് കമന്റുമായെത്തിയിരിക്കുന്നത്. 'നിവിന്‍ പോളി അല്ല നിവിന്‍ പൊളി', 'ബോഡി ഷെയിമിങ് ചെയ്യുന്നോടാ പട്ടികളെ... തിരുമ്പി വന്തിട്ടേന്ന് സൊല്ല്', 'പവര്‍ഫുള്‍ കംബാക്ക്', 'ഇങ്ങനെ ഒരു വരവ് ഞങ്ങള്‍ പ്രതീക്ഷിച്ചതാ', 'ഒറ്റക്ക് വഴിവെട്ടി വന്നവനാടാ', 'ഇനി പ്രേമം പോലൊരു പടവും കൂടി'- എന്നൊക്കെയാണ് നിവിന്റെ ചിത്രങ്ങള്‍ക്ക് താഴെ വരുന്ന സൂപ്പര്‍ കമന്റുകള്‍.

അതേസമയം ഇടയ്ക്ക് ശരീരഭാരം കൂടിയപ്പോള്‍ വന്‍ തോതിലുള്ള ബോഡി ഷെയിമിങ്ങിനും ഇരയായിരുന്നു നിവിന്‍. എന്നാല്‍ ഇപ്പോള്‍ നിരവിധ സിനിമകളാണ് നിവിന്റേതായി ലൈന്‍ അപ്പിലുള്ളത്. നയന്‍താരയ്‌ക്കൊപ്പമെത്തുന്ന ഡിയര്‍ സ്റ്റുഡന്‍സ് എന്ന ചിത്രമാണ് നിവിന്റെ റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം. തമിഴ് സംവിധായകന്‍ റാം ഒരുക്കുന്ന 'ഏഴ് കടല്‍ ഏഴ് മലൈ' എന്ന ചിത്രവും നിവിന്‍ പോളിയുടേതായി പുറത്തെത്താനുണ്ട്.