- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ നിവിന്‍ പോളി: വില്ലന്‍ വേഷമെന്ന് റിപ്പോര്‍ട്ട്; എസ്‌കെ 25ല്‍ ആരാധകര്‍ ആവേശത്തില്‍
നിവിന്‍ പോളി വീണ്ടും തമിഴില്‍ അഭിനയിക്കുമെന്ന് റിപ്പോര്‍ട്ട്. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന പുതിയ ചിത്രത്തിലാകും നടന്‍ ഭാഗമാവുക. സിനിമയില്‍ വില്ലന്‍ വേഷത്തിലാകും എത്തുക എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിച്ചി, ഏഴ് കടല്‍ ഏഴ് മലൈ എന്നീ തമിഴ് ചിത്രങ്ങളിലാണ് നിവിന്‍ ഇതുവരെ ഭാഗമായിട്ടുള്ളത്. ഇതിന് പുറമെ നിവിന്റെ നേരം എന്ന സിനിമ മലയാളം, തമിഴ് ഭാഷകളില്‍ ഒന്നിച്ചായിരുന്നു റിലീസ് ചെയ്തത്.
സുധ കൊങ്കരയാണ് എസ്‌കെ 25 സംവിധാനം ചെയ്യുന്നത്. നേരത്തെ സൂര്യ, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെ വെച്ച് പ്രഖ്യാപിച്ച 'പുറനാന്നൂര്‍' എന്ന ചിത്രമാണ് എസ്‌കെ 25 എന്നും റിപ്പോര്‍ട്ടുകളുണ്ട്. ജി വി പ്രകാശ് കുമാറാണ് എസ്‌കെ 25 ന്റെ സംഗീതം. അദ്ദേഹം തന്നെ മുമ്പ് ഒരു അഭിമുഖത്തില്‍ 'പുറനാന്നൂര്‍' ഉപേക്ഷിച്ചിട്ടില്ലെന്നും അണിയറയില്‍ ഒരുങ്ങുന്നുണ്ട് എന്നും പറഞ്ഞിരുന്നു. ഒരു പിരിയഡ് ഡ്രാമയായിരിക്കും ഇത് എന്നും സൂചനകളുണ്ട്.
നിലവില്‍ ശിവകാര്‍ത്തികേയന്‍ എ ആര്‍ മുരുഗദോസിനൊപ്പമുള്ള ചിത്രത്തിലാണ് വര്‍ക്ക് ചെയ്യുന്നത്. ആക്ഷന്‍ പശ്ചാത്തലത്തിലുള്ള സിനിമയ്ക്ക് ശേഷം നടന്‍ 'ഡോണ്‍' എന്ന സിനിമയുടെ സംവിധായകനായ സിബി ചക്രവര്‍ത്തിയുടെ അടുത്ത ചിത്രത്തില്‍ അഭിനയിക്കും. ഈ രണ്ട് സിനിമകള്‍ക്കും ശേഷമായിരിക്കും എസ്‌കെ 25 ആരംഭിക്കുക എന്നും സൂചനകളുണ്ട്.
അതേസമയം മലയാളി ഫ്രം ഇന്ത്യയാണ് നിവിന്‍ പോളിയുടേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. 'ശേഖര വര്‍മ്മ രാജാവ്', 'ഡിയര്‍ സ്റ്റുഡന്റസ്' തുടങ്ങിയ സിനിമകളും 'ഫര്‍മാ' എന്ന വെബ് സീരീസും നിവിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഏഴു കടല്‍ ഏഴു മലൈയാണ് നടന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. റാം സംവിധാനം ചെയ്യുന്ന സിനിമയില്‍ സൂരി, അഞ്ജലി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.