- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞങ്ങൾ ഹണിമൂണിന് പോകാത്ത ദമ്പതികൾ'; ഇത്രയും കാലം ഒരു പരാതിയുമില്ലാതെ ജീവിച്ചു; അടുക്കളയിൽ നിന്ന് ഒരു മോചനം വേണ്ടേ?: വൈറലായി നിയാസ് അബൂബക്കറിന്റെ പോസ്റ്റ്
കൊച്ചി: മറിമായം എന്ന ടെലിവിഷൻ സീരിയലിൽ കോയ, ശീദളൻ എന്നീ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് നിയാസ് ബക്കർ. നാടക-മിമിക്രി വീഥികളിലൂടെ മിനിസ്ക്രീനിലെത്തിയ താരം നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ ഹസീനയുമൊത്തുള്ള വിദേശയാത്രയേക്കുറിച്ച് ഹൃദയംതൊടുന്ന കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോൾ. ദമാമിലേക്കാണ് തങ്ങളുടെ രണ്ടാമത്തെ വിദേശയാത്രയാണ് സോഷ്യൽ മീഡിയയിൽ വീഡിയോക്കൊപ്പം നിയാസ് പങ്കുവെച്ചിരിക്കുന്നത്.
തൃശ്ശൂർ നാട്ടുകൂട്ടം എന്ന ചാരിറ്റി സംഘടനയുടെ ക്രിക്കറ്റ് ലീഗ് സീസൺ 6-ൻ്റെ ജേഴ്സി ലോഞ്ചിനോടനുബന്ധിച്ച് ദമാമിലേക്ക് ക്ഷണം ലഭിച്ചപ്പോഴാണ് നിയാസ് ഭാര്യയെയും ഒപ്പം കൂട്ടിയത്. 'ദൈവം അനുഗ്രഹിച്ചാൽ ഇനിയുള്ള കഴിയാവുന്നത്ര യാത്രകളിൽ ഭാര്യയേയും കൂട്ടണമെന്ന് ആഗ്രഹിക്കുന്നു. ഇത്രയും കാലം ഒന്നിനും ഒരു പരാതിയുമില്ലാതെ തനിക്കും മക്കൾക്കും വേണ്ടി മാത്രം ജീവിച്ച ഭാര്യക്ക് ഇനി അടുക്കളയിൽ നിന്ന് ഒരു മോചനം വേണ്ടേ?' എന്നും അദ്ദേഹം ചോദിക്കുന്നു.
നിയാസ് ബക്കറിന്റെ ഫെയ്‌സ്‌ബുക്ക് കുറിപ്പ്:
ഹസീനയുമൊത്ത് വിദേശത്തേയ്ക്കുള്ള രണ്ടാമത്തെ യാത്ര ദമാമിലേയ്ക്കാണ്.
വിവാഹശേഷം ഹണിമൂൺ ട്രിപ്പ് പോകാൻ കഴിയാത്ത പാവം ദമ്പതികളിൽ ഞങ്ങളും ഉൾപ്പെടും. ജീവിതത്തിന്റെ അത്യാവശ്യങ്ങൾ നിവർത്തിക്കാനുള്ള ജീവിതയാത്രയിൽ ഒരു ഹണിമൂൺ യാത്ര നിവർത്തിച്ചു കൊടുക്കാനുള്ള സാമ്പത്തിക ശേഷി നാടകം കൊണ്ട് ഉപജീവനം നടത്തിയിരുന്ന അവളുടെ ഭർത്താവായ എനിക്ക് അന്നുണ്ടായിരുന്നില്ല. അത്യാവശ്യം അല്ലലൊക്കെ തീർന്നപ്പോൾ മക്കളുമൊത്ത് ചില യാത്രകൾ പോയി സങ്കടം തീർത്തു. വിവാഹശേഷം 24 വർഷം കഴിഞ്ഞ് എന്റെ മകളുടെ വിവാഹത്തിന് ശേഷമാണ്. ഞാനും അവളും മാത്രമായി മൂന്നാറിലേയ്ക്ക് ഒരു യാത്ര പോയത്.
ലേറ്റായി വന്താലും ലേറ്റസ്റ്റ് ആയി വരും എന്ന് പറയും പോലെ അതൊരു latest ട്രിപ്പ് തന്നെയായിരുന്നു.
ഞങ്ങളുടെ ആദ്യത്തെ ഈ ഹണിമൂൺ ട്രിപ്പ് ഇടയ്ക്കൊക്കെ ഞങ്ങൾ ഓർക്കാറുണ്ട്. .
ഇങ്ങനെയൊക്കെ ആണെങ്കിലും ഇപ്പോഴും ഞങ്ങൾക്കത് പ്രിയപ്പെട്ട യാത്രകളിലൊന്ന് തന്നെയാണ്.
മോളും മോനും സ്വന്തം ചിറകിൽ പറക്കാൻ തുടങ്ങിയിരിക്കുന്നു.
ഇപ്പോൾ ഞങ്ങൾ തനിച്ചാണ്.
ഇത്രയും കാലം ഒന്നിനും ഒരു പരാതിയുമില്ലാതെ എനിക്കും മക്കൾക്കും വേണ്ടി മാത്രം ജീവിച്ച അവക്ക് ഇനി
അടുക്കളയിൽ നിന്ന് ഒരു മോചനം വേണ്ടേ...? ദമാമിലെ ഒരു ചാരിറ്റി സംഘടനയായ തൃശ്ശൂർ നാട്ടുകൂട്ടത്തിന്റ ഇത്തവണത്തെ ക്രിക്കറ്റ് ലീഗ് സീസൺ 6 ജേഴ്‌സി ലോഞ്ചിങ്
പ്രോഗ്രാമിനോടനുബന്ധിച്ച് ദമാമിലേയ്ക്ക് ക്ഷണം കിട്ടിയപ്പോൾ ഹസീനയേയും കൂട്ടി.
ദൈവം അനുഗ്രഹിച്ചാൽ
കഴിയാവുന്നത്ര ഇനിയുള്ള യാത്രകൾ അവളൊന്നിച്ചാക്കണമെന്ന് ആഗ്രഹിക്കുന്നു.
ഞങ്ങളെ പോലെ
ഹണിമൂൺ ട്രിപ്പ് നഷ്ടപ്പെട്ട അന്നത്തെ എല്ലാ ദമ്പതിമാർക്കും അതിന് സാധ്യമാവട്ടെ എന്ന് പ്രാർത്ഥന.
ഒരു പുനർചിന്തനം