- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചലച്ചിത്ര മേളയിൽ പങ്കെടുക്കാൻ പോയി: നടി നുസ്രത്ത് ബറൂച്ച ഇസ്രയേലിൽ കുടുങ്ങി; നടി വിമാനത്താവളത്തിലെന്ന് റിപ്പോർട്ടുകൾ
മുംബൈ: ബോളിവുഡ് നടി നുസ്രത്ത് ബറൂച്ച ഇസ്രയേലിൽ കുടുങ്ങിയതായി റിപ്പോർട്ട്. ഹൈഫ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനായാണ് താരം ഇസ്രയേലിൽ എത്തിയത്. താരത്തെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
ഇസ്രയേലിന് നേർക്കുള്ള ഹമാസിന്റെ ആക്രമണത്തിനു പിന്നാലെ താരത്തെ ബന്ധപ്പെടാൻ കഴിയാതിരുന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു. ഇപ്പോൾ താരം ഇന്ത്യയിലേക്ക് മടങ്ങുന്നതിനായി ഇസ്രയേൽ വിമാനത്താവളത്തിൽ എത്തിയതായാണ് റിപ്പോർട്ടുകൾ. താരം ഉടൻ ഇന്ത്യയിലേക്ക് തിരിക്കും. ഇന്ത്യയിലേക്കുള്ള ഡയറക്ട് ഫ്ളൈറ്റ് കിട്ടാത്തതിനാൽ കണക്ടിങ് ഫ്ളൈറ്റ് പിടിച്ചാകും താരം എത്തുക. സുരക്ഷ പ്രശ്നങ്ങളെ തുടർന്ന് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഇന്നലെ ഉച്ച മുതലാണ് ഇസ്രയേലിലുള്ള നുസ്രത്തുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്. ഉച്ചയ്ക്ക് 12.30 ന് ബന്ധപ്പെടുമ്പോൾ സുരക്ഷിതമായി ബേസ്മെന്റിലായിരുന്നു താരം. എന്നാൽ പിന്നീട് ബന്ധപ്പെടാൻ കഴിയാതിരുന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു.