മുംബൈ: ലോകം മുഴുവനുള്ള നോളൻ ആരാധകരുടെ ആകാംഷ അവസാനിപ്പിച്ച് കഴിഞ്ഞയാഴ്ചയാണ് ഓപ്പൺ ഹെയ്മർ തീയറ്ററിൽ എത്തിയത്. നഗ്തയും ലൈംഗിക രംഗങ്ങളും തന്റെ സിനിമകളിൽ നിന്നും ഒഴിവാക്കുന്ന പതിവുള്ള ക്രിസ്റ്റഫർ നോളൻ പക്ഷേ ഈ സിനിമയിൽ നായകൻ സിലിയൻ മർഫിയും നടി ഫ്‌ളോറൻസ് പുഗും തമ്മിലുള്ള ചൂടൻ രംഗങ്ങളും ഫ്‌ളോറൻസ് പുഗിന്റെ നഗ്‌നതയും പ്രദർശിപ്പിച്ച് ഞെട്ടിച്ചിട്ടുണ്ട്.

ഈ നഗ്നതാരംഗങ്ങൾ വിവാദമായതാകട്ടെ ഇന്ത്യയിലും. സിനിമയുടെ ഇന്ത്യൻ പ്രിന്റുകളിൽ ഫ്‌ളോറൻസ് പുഗിന്റെ നഗ്‌നതാപ്രദർശനരംഗം കണ്ട് നാണം വന്ന സെൻസർ ബോർഡ്. നായികയുടെ രഹസ്യഭാഗങ്ങൾ മറച്ച് സെൻസർബോർഡ് നിർമ്മിച്ച കറുത്ത വസ്ത്രം കൊടുത്തിട്ടുണ്ട്. നഗ്‌നരംഗത്ത് നടിയുടെ രഹസ്യഭാഗങ്ങൾ കറുത്ത പെയ്ന്റ് കൊണ്ടു സെൻസർബോർഡ് മറച്ചിട്ടുണ്ട്.

സംഭവം സാമൂഹ്യമാധ്യമങ്ങളിൽ വലിയ പരിഹാസരത്തിനും ട്രോളിനും കാരണമായിട്ടുണ്ട്. ഓപ്പൺ ഹെയ്മറിൽ ഫ്‌ളോറൻസ് പുഗിന് കറുത്ത വസ്ത്രം അടിച്ചുകൊടുത്തതിന് ഇന്ത്യയിലെ ഏറ്റവും നല്ല സിജി വർക്കിനുള്ള പുരസ്‌ക്കാരം നൽകേണ്ടത് സെൻസർ ബോർഡിനാണെന്നായിരുന്നു ഒരാൾ ട്വിറ്ററിൽ കുറിച്ചത്.

ഇതിനൊപ്പം സിനിമ ഇന്ത്യയിൽ മറ്റൊരു വിവാദത്തിനും തുടക്കമിട്ടിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ലൈംഗിക രംഗത്ത് ഓപ്പൺ ഹെയ്മർ ഭഗവത്ഗീതയിൽ നിന്നുള്ള ശ്‌ളോകങ്ങൾ വായിക്കുന്നതായി കാണിക്കുന്നുണ്ട്.

മനഃശ്ശാസ്ത്ര വിദഗ്ദ്ധയായ ജീൻ ടാറ്റ്‌ലറുമായുള്ള ലൈംഗിക രംഗത്ത് ടാറ്റ്‌ലർ ഓപ്പൺ ഹെയ്മറോട് തനിക്ക് മനസ്സിലാകാത്ത സംസ്‌കൃത ഭാഷയിലുള്ള പുസ്തകത്തിൽ നിന്നും എന്തെങ്കിലും വായിക്കാമോയെന്ന് ചോദിക്കുന്നു. ഇതിന് 'ഞാൻ മരണമാണ്, ലോകങ്ങളെ നശിപ്പിക്കുന്നവൻ' എന്ന് കൃഷ്ണൻ അർജുനനോട് പറയുന്ന ഭഗവദ്ഗീതയിലെ ഭാഗമാണ് ഓപ്പൺ ഹെയ്മർ വായിക്കുന്നത്. ഇതാണ് വലിയ ചർച്ചകൾക്ക് ഇടം നൽകിയിരിക്കുന്നത്. ഈ സീനിൽ കാണിക്കുന്ന ഭഗവദ് ഗീതയുടെ പുറംചട്ടയും ബഌ ചെയ്താണ് കാണിച്ചിരിക്കുന്നത്. സിനിമയിലെ നഗ്‌നതാരംഗം വരുന്ന സ്ഥലത്തും ഭഗവദ്ഗീത ബഌ ചെയ്താണ് കാണിക്കുന്നത്.

ഇതും ചില ഇന്ത്യൻ ആരാധകരുടെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ഈ രംഗം സിനിമയിൽ നിന്നും നീക്കം ചെയ്യണമെന്നാണ് അവരുടെ ആവശ്യം. കേന്ദ്ര ഇൻഫർമേഷൻ കമ്മീഷണർ ഉദയ് മഹുർകൂർ സംവിധായകൻ ക്രിസ്റ്റഫർ നോളന് ഇക്കാര്യത്തിൽ തുറന്ന കത്ത് തന്നെ എഴുതി.

കോടാനുകോടി ഹിന്ദുക്കളിൽ പരിവർത്തനം സൃഷ്ടിച്ച് യുഗങ്ങളെ അതിജീവിച്ച് നിലനിൽക്കുന്ന ഗീതയുടെ സൽപ്പേരും പരിശുദ്ധതയും നിലനിർത്താൻ ഈ രംഗം സിനിമയിൽ നിന്നും നീക്കം ചെയ്യണം. ഈ അപേക്ഷ അവഗണിച്ചാൽ അത് ഇന്ത്യൻ നാഗരികതയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും ഉടൻ നടപടി പ്രതീക്ഷിക്കുന്നതായും കത്തിൽ പറയുന്നു.

അതേകസമയം സിനിമയിലെ ലൈംഗികരംഗം റിലീസിന് മുമ്പ് തന്നെ ചർച്ചയായിരുന്നു. സിനിമയിൽ നായിക ജീൻ ടാട്ട്‌ലോക്കും നായകൻ റോബർട്ട് ഓപ്പൺഹെയ്മറും തമ്മിലുള്ള ലൈംഗിക രംഗം ഒഴിവാക്കാൻ കഴിയാത്തതാണെന്നാണ് സംവിധായകൻ നോളൻ തന്നെ പറഞ്ഞത്. സിനിമയിൽ പുഗിന്റെ ജീൻ ടാട്ട്‌ലോക്ക് മനഃശ്ശാസ്ത്ര വിദഗ്ദ്ധയും ഫിസിഷ്യനുമാണ്. ആറ്റം ബോംപിന്റെ ഉപജ്ഞാതാവായ ഓപ്പൺ ഹെയ്മർ ശാസ്ത്രജ്ഞനൊപ്പം സംസ്‌കൃതത്തിൽ ആവഗാഹമുള്ള ആളുമായിരുന്നു. ഭഗവദ്ഗീത ഉൾപ്പെടെ ധാരാളം സംസ്‌കൃത പുസ്തകങ്ങൾ അദ്ദേഹം ഒറിജിനലിൽ പഠിച്ചിരുന്നു.