കൊച്ചി: 'പണി' എന്ന സിനിമയിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ചേക്കേറിയ കഥാപാത്രമാണ് സ്നേഹ. മലയാളത്തിന്റെ പ്രിയ താരം ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ഇത്. നിലവിൽ ഒടിടിയിൽ സ്ട്രീമിം​ഗ് തുടരുന്ന സിനിമയിലെ ഓരോ കഥാപാത്രവും ശ്രദ്ധനേടിയിരുന്നു. അതിലൊരാളാണ് സ്നേഹ. മെർലെറ്റ് ആൻ തോമസ് എന്നാണ് നടിയുടെ പേര്.

'എന്റെ നാലാമത്തെ സിനിമയാണ് പണി. അതൊരു അഡാറ് പണി തന്നെയാണ്. വ്യക്തിപരമായി ചാലഞ്ചിം​ഗ് ആയിട്ടുള്ള കഥാപാത്രം ആയിരുന്നു സ്നേഹ. ന്യൂജെൻ ​ഗേൾ ഫ്രണ്ട് ആണ് ഞാൻ. ഇപ്പോഴുള്ള സമൂഹത്തിലെ ഒരു പെൺകുട്ടി. ഈ സിനിമ കാണുമ്പോൾ ആൻ ആയിട്ട് കാണരുത് സ്നേഹ എന്ന കഥാപാത്രമായിട്ട് കാണണം എന്ന് എന്റെ അച്ഛനോടും അമ്മയോടും ഞാൻ പറഞ്ഞിരുന്നു. അത് മനസിലുണ്ടാവണം എന്ന് പറഞ്ഞു. ആരും നിർബന്ധിച്ചിട്ടില്ല ഇന്റിമേറ്റ് സീനിൽ അഭിനയിച്ചത്. ആ കഥാപത്രത്തിന് ആവശ്യമായത് കൊണ്ടാണ് ആ സീനുകളിൽ അഭിനയിച്ചത്.

ഇന്റിമേറ്റ് സീനുകളിൽ അഭിനയിക്കുമ്പോൾ എന്തുകൊണ്ട് എന്നോട് ചോദിച്ച ചോദ്യം ആണുങ്ങളോട് ചോദിക്കുന്നില്ല. അവർക്കും ഇല്ലെ ഫാമിലിയും സുഹൃത്തുക്കളുമൊക്കെ. ആക്ടിം​ഗ് ഒരു പ്രൊഫഷനാണ്. എന്റെ കൺഫേർട്ട് സോൺ വിട്ട് ചെയ്ത പടമാണ്' എന്നായിരുന്നു ആനിന്റെ വാക്കുകൾ.