- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞങ്ങളുടെ കുഞ്ഞു പ്രപഞ്ചം.. ഇതാ വരുന്നു'; അമ്മയാകാനൊരുങ്ങുന്നുവെന്ന സന്തോഷ വാർത്ത പങ്കു വെച്ച് ബോളിവുഡ് നടി പരിണീതി ചോപ്ര
ന്യൂഡൽഹി: ബോളിവുഡ് നടി പരിണീതി ചോപ്രയും ഭർത്താവും ആം ആദ്മി പാർട്ടി നേതാവുമായ രാഘവ് ഛദ്ദയും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നു. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഹൃദ്യമായ കുറിപ്പിലൂടെയാണ് താരദമ്പതികൾ ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. വെള്ളിത്തളികയിൽ അലങ്കരിച്ച കേക്കിന്റെ ചിത്രമാണ് ഇരുവരും പോസ്റ്റ് ചെയ്തത്.
കേക്കിൽ '1 + 1 = 3' എന്ന് എഴുതിയിരിക്കുന്നതിനൊപ്പം സ്വർണ്ണനിറത്തിലുള്ള കുഞ്ഞിന്റെ കാൽപ്പാടുകളും ചേർത്തിട്ടുണ്ട്. 'ഞങ്ങളുടെ കുഞ്ഞു പ്രപഞ്ചം... ഇതാ വരുന്നു. അളവറ്റ തരത്തിൽ അനുഗ്രഹീതരായിരിക്കുന്നു' എന്ന അടിക്കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്. പരിണീതിയും രാഘവും കൈകോർത്തു നടക്കുന്ന ഒരു വീഡിയോയും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. പ്രഖ്യാപനത്തിന് പിന്നാലെ സിനിമാ ലോകത്തുനിന്നും ആരാധകരിൽ നിന്നും അഭിനന്ദന പ്രവാഹമാണ് ദമ്പതികൾക്ക് ലഭിക്കുന്നത്.
നടിമാരായ സോനം കപൂർ, ഭൂമി പെഡ്‌നേക്കർ എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ ആശംസകൾ നേർന്നു. 2023 സെപ്റ്റംബർ 24-ന് രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ലീല പാലസിൽ വെച്ചായിരുന്നു പരിണീതിയുടെയും രാജ്യസഭാ എംപിയായ രാഘവ് ഛദ്ദയുടെയും വിവാഹം. സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്ത ഏറെ ആഘോഷിക്കപ്പെട്ട വിവാഹമായിരുന്നു ഇരുവരുടെയും.