- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് എന്റെ ആഗ്രഹമാണ്...ആരും ഇടപെടരുത്; 'സിംഗിൾ പേരന്റ്' എന്ന അവസ്ഥ ഭയങ്കര..ബുദ്ധിമുട്ടാ!! അങ്ങനെ തന്റെ ജീവിതത്തിലെ വലിയൊരു സന്തോഷം വെളിപ്പെടുത്തി നടി പാർവതി വിജയ്; ആശംസകൾ നേർന്ന് കൂട്ടുകാരികൾ

പ്രമുഖ മിനിസ്ക്രീൻ താരം പാർവതി വിജയ് വിവാഹനിശ്ചയം കഴിഞ്ഞതായി അറിയിച്ചു. വാലന്റൈൻസ് ദിനത്തിലാണ് താരം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. എന്നാൽ, ഭാവി വരന്റെ പേരോ ചിത്രങ്ങളോ പാർവതി പുറത്തുവിട്ടിട്ടില്ല. ആദ്യവിവാഹത്തിലെ മകൾ യാമികയും വിവാഹനിശ്ചയ ചടങ്ങിലെ ചിത്രങ്ങളിൽ പാർവതിയോടൊപ്പം ഉണ്ടായിരുന്നു.
"ഞങ്ങളുടെ രണ്ടാം ജീവിതം, ഞങ്ങളുടെ കുടുംബത്തിന്റെ ആശീർവാദത്തോടെ ആരംഭിക്കുന്നു," എന്ന് കുറിച്ചുകൊണ്ടാണ് താരം വിശേഷം അറിയിച്ചത്. ഒരു സിംഗിൾ പേരന്റ് എന്ന നിലയിൽ വിവാഹം കഴിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും, എന്നാൽ തങ്ങളെ നന്നായി നോക്കുന്ന ഒരു വ്യക്തിയെ കണ്ടെത്തിയെന്നും പാർവതി വ്യക്തമാക്കി. ഈശ്വരനും കുടുംബത്തിനും ഒപ്പം നിന്ന സുഹൃത്തുക്കൾക്കും താരം നന്ദി രേഖപ്പെടുത്തി. മാധ്യമങ്ങളോട് തന്റെ സ്വകാര്യതയിൽ ഇടപെടരുതെന്നും ഇത് തന്റെ ജീവിതവും കഥയുമാണെന്നും അവർ അഭ്യർത്ഥിച്ചു.
'കുടുംബവിളക്ക്' എന്ന പ്രശസ്ത സീരിയലിലൂടെയാണ് പാർവതി വിജയ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. സീരിയൽ ക്യാമറാമാൻ അരുണായിരുന്നു പാർവതിയുടെ ആദ്യഭർത്താവ്. അരുൺ നിലവിൽ സീരിയൽ നടി സായ് ലക്ഷ്മിയുമായി ഒരുമിച്ചാണ് താമസമെന്നും വിവാഹിതരായിട്ടില്ലെന്നും സായ് ലക്ഷ്മി മുൻപ് ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി വെളിപ്പെടുത്തിയിരുന്നു.
അഭിനയത്തിനു പുറമെ മോഡലിങ്ങിലും ബിസിനസ് രംഗത്തും പാർവതി സജീവമാണ്. സഹോദരിയും നടിയുമായ മൃദുല വിജയ്‍യോടൊപ്പം അടുത്തിടെ 'സിസ് ബൈ എംപി' എന്ന പേരിൽ ഒരു വസ്ത്ര ബ്രാൻഡും പാർവതി ആരംഭിച്ചിട്ടുണ്ട്. നടി ഗോപിക അനിലും സഹോദരി മൃദുലയും ഉൾപ്പെടെ നിരവധി പേർ പാർവതിക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്.


