വളരെ ചെറിയ കാലയളവിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് നിഖില വിമൽ. മലയാളം കൂടാതെ തമിഴിലും മികച്ച വേഷങ്ങൾ നിഖിലയെ തേടിയെത്തി. ഇപ്പോഴിതാ സ്ത്രീ കഥാപാത്രത്തിന് പ്രാമുഖ്യം നൽകുന്ന ചിത്രവുമായി താരം എത്തുന്നു എന്നാണ് വിവരം. 'പെണ്ണു കേസ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രസകരമായ പോസ്റ്ററും പുറത്ത് വന്നു. വധൂവരന്മാരുടെ ഒരു കൂട്ടം പുരുഷന്മാറിയാണ് പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നത്.

നവാഗതനായ ഫെബിൻ സിദ്ധാർഥ് സംവിധാനം ചെയ്യുന്ന ചിത്രം രശ്മി രാധാകൃഷ്ണനും ഫെബിനും ചേർന്നാണ് തിരക്കസ്‌ഥ ഒരുക്കിയിരിക്കുന്നത്. ഇ4 എക്‌സ്‌പെരിമെൻ്റ്‌സ്, ലണ്ടൻ ടാക്കീസ് ​​എന്നിവയുടെ ബാനറിൽ മുകേഷ് ആർ മേത്ത, രാജേഷ് കൃഷ്ണ, സിവി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് ആണ്. എഡിറ്റിംഗ് സരിൻ രാമകൃഷ്ണനുമാണ്. എന്നാൽ ചിത്തത്തിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

വിഷ്ണു മോഹൻ്റെ 'കഥ ഇന്നുവരെ' എന്ന ചിത്രത്തിലാണ് നിഖില അവസാനമായി അഭിനയിച്ചത്. വിനീത് ശ്രീനിവാസൻ നായകനാവുന്ന എം മോഹനൻ്റെ 'ഒരു ജാതി ജാതകം', ഉണ്ണി മുകുന്ദനൊപ്പം വിനയ് ഗോവിന്ദിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'ഗെറ്റ്-സെറ്റ് ബേബി' എന്നിവയാൻ നിഖിലയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ.