ചെന്നൈ: മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ 2 റെക്കോർഡുകൾ തകർത്ത് കുതിക്കുകയാണ്. വൻതാരനിരായാണ് ചിത്രത്തിൽ. കേരളത്തിൽ നിന്നടക്കം വൻ കലക്ഷൻ സിനിമ നേടിയിട്ടുണ്ട്. തൃഷ അവതരിപ്പിച്ച കുന്ദവൈയുടെ ചെറുപ്പകാലം അഭിനയിച്ച ബാലതാരവും ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാള ടെലിവിഷനിൽ ശ്രദ്ധേയയായ കന്യയുടെ മകൾ നിലാ ആണ് കുട്ടി കുന്ദവൈ ആയി എത്തിയിരിക്കുന്നത്.

കന്യയുടെ ഭർത്താവും നടനുമായ കവിതാ ഭാരതിയാണ് മകളുടെ പൊന്നിയിൻ സെൽവൻ കഥാപാത്രത്തേക്കുറിച്ച് വ്യക്തമാക്കിയത്. 'കുട്ടി കുന്ദവൈയെ കണ്ടാൽ നമ്മുടെ നിലായേ പോലെയുണ്ടല്ലോ എന്ന് സന്ദേഹപ്പെട്ടിരിക്കുന്ന സുഹൃത്തുക്കളോട് ഒരു കാര്യം. ഇത് നിലാ പാപ്പാ തന്നെയാണ്' എന്നാണ് നിലയുടെ കുന്ദവൈ ലുക്ക് പങ്കുവച്ച് അദ്ദേഹം കുറിച്ചത്. അതിനു പിന്നാലെ നിലായെ പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്.

കുന്ദവൈയുടെ ചെറുപ്പം എന്ന തലക്കെട്ടോടെ കന്യയും നിലായുടെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്നും മികച്ച അവസരങ്ങൾ വരും എന്നാണ് ആരാധകർ കുറിക്കുന്നത്. മലയാള- തമിഴ് സീരിയൽ രംഗത്ത് ശ്രദ്ധേയയാണ് കന്യ. നിരവധി സീരിയലുകളിലാണ് വില്ലൻ വേഷത്തിൽ കന്യ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

 
 
 
View this post on Instagram

A post shared by Kanya Bharathi (@bharathikanya_offl)