- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആദ്യ ദിവസം എനിക്ക് ധരിക്കേണ്ടിയിരുന്നത് ഒരു വെള്ള ഷർട്ട് മാത്രം; മോശം അനുഭവം വെളിപ്പെടുത്തി പൂനം ബജ്വ
മുംബൈ: ഗ്ലാമർ വേഷങ്ങളിലൂടെ സൗത്ത് ഇന്ത്യൻ സിനമാ ലോകത്ത് ശ്രദ്ധ നേടിയ നടിയാണ് പൂനം ബജ്വ. കരിയറിൽ ഇടയ്ക്ക് ഏകദേശം നാല് വർഷക്കാലം പൂനം തമിഴ് സിനിമയിൽ നിന്നും ചെറിയൊരു ഇടവേളയെടുത്തിരുന്നു. ഒടുവിൽ റോമിയോ ആൻഡ് ജൂലിയറ്റ് എന്ന ജയം രവി ചിത്രത്തിലൂടെയാണ് പൂനം തിരിച്ചുവരുന്നത്. ഈ സിനിമയുടെ ഷൂട്ടിംഗിന്റെ ആദ്യ ദിനം നേരിട്ട മോശം അനുഭവത്തെ കുറിച്ച് മുമ്പൊരിക്കൽ പൂനം വെളിപ്പെടുത്തുകയുണ്ടായി.
വളരെ സന്തോഷത്തോടെയാണ് ഞാൻ ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്റേത് വളരെ ബോൾഡായ ടോം ബോയിഷ് രീതിയിലുള്ള ഒരു സ്ത്രീ കഥാപാത്രമാണ്. സെക്കൻഡ് ഹീറോയിൻ ആയി അഭിനയിക്കുന്നത് ഒന്നും എനിക്ക് പ്രശ്നമില്ലാത്തതിനാലാണ് ഞാൻ ആ കഥാപാത്രം ചെയ്യാൻ തയ്യാറായത്.
'എന്റെ കഥാപാത്രത്തിന് കഥയെ സ്വാധീനിക്കാൻ പോന്ന രംഗങ്ങളുണ്ട്. നല്ല കഥാപാത്രങ്ങൾക്കായി കാത്തിരുന്നത് വെറുതെയായില്ല. എന്റെ രണ്ടാം ഇന്നിങ്സ് ആരംഭിക്കാൻ പറ്റിയ ചിത്രമായിരുന്നു അത്. തമിഴിൽ ഒരു സിനിമ ചെയ്തിട്ട് കുറച്ചു നാളായിട്ടുണ്ടായിരുന്നു.'
'അതിലെ അണിയറപ്രവർത്തകരെ പലരെയും ഞാൻ ആദ്യമായി കാണുന്നത് ആ ചിത്രത്തിൽ വച്ചാണ്. ആദ്യ ദിവസം എനിക്ക് ധരിക്കേണ്ടിയിരുന്നത് ഒരു വെള്ള ഷർട്ട് മാത്രമാണ്. പാന്റ്സ് ഉണ്ടായിരുന്നില്ല. എനിക്ക് തീരെ പരിചയമില്ലാത്ത കാര്യമായിരുന്നു അത്. എനിക്ക് അൽപം നാണം തോന്നി' പൂനം ബജ്വ പറഞ്ഞു.