- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരേയൊരു മോഹന്‍ലാല്‍ സാറും എന്റെ വരദയും തിയേറ്ററുകളെ പിടിച്ചുകുലുക്കും: എമ്പുരാന് ആശംസകള്‍ നേര്‍ന്ന് പ്രഭാസ്
ഒരേയൊരു മോഹന്‍ലാല്‍ സാറും എന്റെ വരദയും തിയേറ്ററുകളെ പിടിച്ചുകുലുക്കും
കൊച്ചി: മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ സിനിമ അവസാന വട്ട പ്രമോഷന്‍ വര്‍ക്കുകളിലേക്ക് കടന്നിട്ടുണ്ട്. ഇന്നലെ അര്‍ധരാത്രി റിലീസ് ചെയ്ത സിനിമയുടെ ട്രെയ്ലര്‍ ഇപ്പോഴും സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങായി തുടരുകയാണ്. സംവിധായകന്‍ എസ് എസ് രാജമൗലി, രജനികാന്ത് ഉള്‍പ്പടെയുള്ളവര്‍ ട്രെയ്ലറിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ സിനിമയെക്കുറിച്ച് പ്രഭാസ് പങ്കുവെച്ച വാക്കുകളും ശ്രദ്ധ നേടുകയാണ്.
'ഒരേയൊരു മോഹന്‍ലാല്‍ സാറും എന്റെ വരദയും തിയേറ്ററുകളെ പിടിച്ചുകുലുക്കും' എന്നാണ് പ്രഭാസ് കുറിച്ചിരിക്കുന്നത്. സിനിമയുടെ ട്രെയ്ലറിനൊപ്പമാണ് പ്രഭാസ് ഈ വാക്കുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.
അതേസമയം എമ്പുരാന്‍ മാര്‍ച്ച് 27-ന് ആഗോള റിലീസായെത്തും. വിദേശ രാജ്യങ്ങളിലെ എമ്പുരാന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. മാര്‍ച്ച് 21 രാവിലെ 9 മണി മുതലാണ് ഇന്ത്യയിലെ ബുക്കിങ് ആരംഭിക്കുന്നത്. ഓവര്‍സീസില്‍ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യവുമുണ്ട് പുറത്തുവരുന്ന വിവരമനുസരിച്ച് എമ്പുരാന്. ലൂസിഫറിന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്റ് ആണ്. കേരളത്തില്‍ ആശിര്‍വാദും തമിഴ്‌നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.