ചെന്നൈ: പ്രശസ്ത നടനും സംവിധായകനുമായ പ്രഭുദേവ വീണ്ടും അച്ഛനായി. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പെൺകുഞ്ഞാണ് ജനിച്ചിരിക്കുന്നതെന്നും മകളോടൊപ്പം സമയം ചെലവഴിക്കാനാണ് ഇപ്പോഴത്തെ തീരുമാനമെന്നും ദേശീയമാധ്യമത്തിനോട് പറഞ്ഞു.

'ഇത് സത്യമാണ്. ഈ പ്രായത്തിൽ ഞാൻ വീണ്ടും അച്ഛനായി. ഇപ്പോൾ ജീവിതത്തിന് ഒരു പൂർണ്ണത വന്നത് പോലെ തോന്നുന്നു. മകൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിനാൽ തന്നെ എന്റെ ജോലിഭാരം കുറച്ചിട്ടുണ്ട്. ഞാൻ വളരെയധികം ജോലി ചെയ്യുന്നതായി എനിക്ക് തോന്നി. എന്റെ കുടുംബത്തോടൊപ്പം കുറച്ച് സമയം ചിലവഴിക്കാൻ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നത്'- താരം പറഞ്ഞു.

2020 ലോക്ക്ഡൗൺ കാലത്താണ് പ്രഭുദേവയും ഫിസിയോതെറാപ്പിസ്റ്റായ ഹിമാനിയും വിവാഹിതരാവുന്നത്. 2011 ൽ ആദ്യ ഭാര്യ റംലത്തുമായി വിവാഹബന്ധം വേർപിരിഞ്ഞിരുന്നു. നർത്തകിയായിരുന്നു ഇവർ. ഈ ബന്ധത്തിൽ രണ്ട് ആൺമക്കളുണ്ട്.