ചെന്നൈ: വൻ വിജയമായി മാറിയ ഹൃദയം സിനിമയ്ക്കു ശേഷം പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു. വർഷങ്ങൾക്കു ശേഷം എന്ന് പേരിട്ടിരിക്കുന്ന ചിത്രം മോഹൻലാലാണ് പ്രഖ്യാപിച്ചത്. സ്വന്തം കൈപ്പടയിൽ എഴുതിയ കുറിപ്പിനൊപ്പമാണ് താരം പ്രഖ്യാപനം നടത്തിയത്. ചിത്രത്തിൽ നിവിൻ പോളിയും അഭിനയിക്കുന്നുണ്ട്.

വിനീത് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. വൻ താരനിരയിലാണ് ചിത്രം ഒരുങ്ങുന്നത്. കല്യാണി പ്രിയദർശനാണ് ചിത്രത്തിൽ നായികയാവുന്നത്. ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ, നിവിൻ പോളി എന്നിവർ ചിത്രത്തിൽ അഭിനയിക്കും. ഹൃദയത്തിന്റെ നിർമ്മാതാക്കളായിരുന്നു മേരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.