- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛമ്മയെ അവസാനമായി കാണാൻ ഓടിയെത്തി പ്രണവ് മോഹൻലാൽ; അന്ത്യചുംബനം നൽകാനെത്തിയത് മുടവൻമുകളിലെ കുടുംബവീട്ടിൽ; സംസ്കാരം വൈകിട്ട് നാലുമണിക്ക്
തിരുവനന്തപുരം: അച്ഛമ്മയെ അവസാനമായി ഒരുനോക്ക് കാണാൻ പ്രണവ് മോഹൻലാൽ തിരുവനന്തപുരത്തെത്തി. ഇന്നലെ അന്തരിച്ച ശാന്തകുമാരി അമ്മയുടെ ഭൗതികദേഹം മുടവൻമുകളിലെ കുടുംബവീട്ടിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. ഇന്ന് വൈകിട്ട് നാലുമണിക്ക് ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം മൃതദേഹം സംസ്കരിക്കും.
കേരളത്തിന് പുറത്തായിരുന്ന പ്രണവ്, വിവരം അറിഞ്ഞയുടൻ തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് അദ്ദേഹം മുടവൻമുകളിലെ കുടുംബവീട്ടിലെത്തി തന്റെ പ്രിയപ്പെട്ട അച്ഛമ്മയെ അവസാനമായി ഒരുനോക്ക് കണ്ടത്. കൊച്ചിയിൽ നിന്നും ഇന്ന് പുലർച്ചെയാണ് ശാന്തകുമാരി അമ്മയുടെ ഭൗതികദേഹം തിരുവനന്തപുരത്തെത്തിച്ചത്. മൃതദേഹത്തെ അനുഗമിച്ച് മോഹൻലാലും ഭാര്യ സുചിത്രയും മകൾ വിസ്മയയും ഉണ്ടായിരുന്നു.
നാല് പതിറ്റാണ്ടിലേറെയായി ശാന്തകുമാരി അമ്മയും ഭർത്താവ് വിശ്വനാഥൻ നായരും മക്കളും താമസിച്ചിരുന്ന ഈ വീട് മോഹൻലാലിന്റെ കുടുംബത്തിന് ഏറെ പ്രിയപ്പെട്ടതാണ്. പ്രണവിനും വിസ്മയയ്ക്കും ഏറ്റവും വാത്സല്യനിധിയായ അച്ഛമ്മയായിരുന്നു ശാന്തകുമാരി അമ്മ. മരണസമയത്ത് മോഹൻലാൽ അമ്മയ്ക്കരികിൽ തന്നെ ഉണ്ടായിരുന്നു. ഭർത്താവ് വിശ്വനാഥൻ നായരും മൂത്ത മകൻ പ്യാരിലാലും അന്ത്യവിശ്രമം കൊള്ളുന്ന മുടവൻമുകളിലെ മണ്ണിൽ തന്നെയാണ് ശാന്തകുമാരി അമ്മയ്ക്കും ചിതയൊരുങ്ങുന്നത്.




