- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ അമ്മയായി പ്രീത പ്രദീപ്; 'ജീവിതം മാറ്റിമറിച്ച രണ്ട് വരകൾ, ലോകം ചെറുതായ പോലെ..', വൈറലായി നടിയുടെ വാക്കുകൾ

കൊച്ചി: അമ്മയായ സന്തോഷം പങ്കുവെച്ച് ടെലിവിഷൻ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടി പ്രീത പ്രദീപിന് ആറ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒരു ആൺകുഞ്ഞിനാണ് താരം ജന്മം നൽകിയത്. അമ്മയായ സന്തോഷം പ്രീത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചു. 'മതികല' എന്ന കഥാപാത്രത്തിലൂടെയാണ് പ്രീത പ്രദീപ് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്.
താൻ ഗർഭിണിയാണെന്ന വിവരം അടുത്തിടെ പ്രീത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. തുടർന്ന് ഭർത്താവ് വിവേകിനെ ഗർഭവാർത്ത അറിയിക്കുന്ന പ്രീതയുടെ വീഡിയോ ഏറെ ശ്രദ്ധനേടിയിരുന്നു. ഒരു ചെറിയ ഗ്ലാസിൽ പായസം നൽകിയാണ് പ്രീത ഈ സന്തോഷവാർത്ത വിവേകിനെ അറിയിച്ചത്. പ്രീതയുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞൊഴുകുന്നതും വീഡിയോയിൽ കാണാമായിരുന്നു.
"ജീവിതത്തെ മാറ്റിമറിക്കുന്ന ചില നിമിഷങ്ങൾ എല്ലാവർക്കും ഉണ്ടാവും. അങ്ങനെയൊരു നിമിഷമായിരുന്നു ആ രണ്ട് ചെറു വരകൾ ഞാൻ കണ്ടപ്പോൾ. ആ പ്രഭാതം, ലോകം ചെറുതായ പോലെ തോന്നി, മനസ്സ് നിശ്ശബ്ദമായി, പെട്ടെന്നുള്ള സന്തോഷം കണ്ണുകൾ നനയിച്ചു. എല്ലാം ജഗദീശ്വരൻ എഴുതിയ ഒരനുഗ്രഹീത പദ്ധതിയുടെ ഏടുകളാണെന്ന ബോധ്യം കൊണ്ടായിരിക്കാം. പുതിയൊരു അധ്യായം ആരംഭിക്കുന്നു. ഞങ്ങൾ ഇരുവരുടേയും ഹൃദയം ഇതിനകം തന്നെ സ്നേഹത്താൽ നിറഞ്ഞിരിക്കുന്നു," എന്നാണ് അന്ന് പ്രീത വീഡിയോയ്ക്കൊപ്പം കുറിച്ചത്.
'സ്നേഹം പെരുകും എന്നതിന് തെളിവ്' എന്ന കുറിപ്പോടെ താരം പങ്കുവെച്ച മെറ്റേണിറ്റി ഫോട്ടോ ഷൂട്ടും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സിനിമാ-സീരിയൽ രംഗത്തുനിന്നുള്ള നിരവധി താരങ്ങൾ പ്രീതയ്ക്കും വിവേകിനും ആശംസകൾ നേർന്നെത്തിയിട്ടുണ്ട്.


