കൊച്ചി: സൂപ്പർഹിറ്റ് ചിത്രം പ്രേമലുവിലെ ഒരു ഗാനത്തിനിടെയുണ്ടായ തെറ്റ് തുറന്നു പറഞ്ഞ് സംവിധായകൻ ഗിരീഷ് എഡി. തെറ്റ് ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള ഒരു പോസ്റ്റിന് താഴെയാണ് സംവിധായകൻ കമന്റുമായി എത്തിയത്.

മിനി മഹാറാണി ഗാനത്തിനിടയിലാണ് തെറ്റ് സംഭവിച്ചത്. കാർ ഓടിക്കുന്ന രംഗത്തിൽ കണ്ടിന്യൂറ്റി പ്രശ്നം ഉണ്ടാവുകയായിരുന്നു. പോസ്റ്റ് വന്നതിനു പിന്നാലെ തെറ്റ് തുറന്നു സംഭവിച്ചുകൊണ്ട് ഗിരീഷ് എഡി എത്തി. കണ്ടിന്യൂറ്റി പ്രശ്നമാണെന്നും ആ ഷോട്ട് ഇടാതെ വേറെ വഴിയില്ലായിരുന്നു എന്നുമാണ് ഗിരീഷ് എഡി വ്യക്തമാക്കിയത്. പിന്നാലെ തെറ്റ് തുറന്നു സമ്മതിച്ച സംവിധായകനെ പ്രശംസിച്ചുകൊണ്ട് പ്രേക്ഷകർ രംഗത്തെത്തുകയായിരുന്നു.

അണിയറക്കാർ അഡ്‌മിറ്റ് ചെയ്തില്ലെങ്കിലും ആരും ഇത് അറിയാൻ പോണില്ല. പക്ഷേ സംവിധായകൻ തന്നെ നേരിട്ടു വന്ന് അതൊരു തെറ്റാണെന്ന് സമ്മതിക്കുന്നു. പടം പൊട്ടിയത് വരെ റിവ്യുവർമാരുടെയും പ്രേക്ഷകരുടെയും നെഞ്ചത്ത് വയ്ക്കുന്ന സിനിമാകാർ ഉള്ള ഈ കാലത്ത് തിയറ്ററിൽ സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു പടത്തിന്റെ ഡയറക്ടർ തന്നെ പറ്റിയ ഒരു മിസ്റ്റേക്ക് ഒരു ഓപ്പൺ ഗ്രൂപ്പിൽ അഡ്‌മിറ്റ് ചെയ്യുന്നത് ഭയങ്കര പോസിറ്റീവ് കാര്യമായി തോന്നി.- ഗിരീഷ് എഡിയെ പ്രശംസിച്ചുകൊണ്ടുള്ള പോസ്റ്റിൽ പറയുന്നു.