- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പ്രേമലു' ആദ്യവാരം നേടിയത് ഏഴ് കോടി; കലക്ഷൻ റിപ്പോർട്ട് പുറത്ത്
കൊച്ചി: നസ്ലിൻ, മമിത ബൈജു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഗിരീഷ് എ.ഡി. ചിത്രം 'പ്രേമലു' തീയറ്ററുകളിൽ നിറഞ്ഞോടുന്ന അവസ്ഥയിലാണ്. ഇതോടെ മലയാളം സിനിമക്കും അതൊരു പുത്തൻ ഉണർവ്വായിട്ടുണ്ട്. ചിത്രം കോടികൾ വാരുമെന്നാണ് ഉറപ്പായിരിക്കുന്ന കാര്യം. സിനിമക്ക് ആദ്യ വാരം ചിത്രം 7 കോടിയാണ് ബോക്സ്ഓഫിസിൽ നിന്നു നേടിയത്.
ആദ്യ ദിനം തൊണ്ണൂറുലക്ഷം കലക്ഷൻ വന്ന സിനിമയ്ക്കു രണ്ടാം ദിനം അതിന്റെ ഇരട്ടി തുക ലഭിക്കുകയുണ്ടായി. മൗത്ത് പബ്ലിസിറ്റി കൂടി ആയതോടെ തീയറ്ററുകളിൽ ആരുകൾ കയറി. മൂന്നാം ദിനമായ ഞായറാഴ്ച 2.75 കോടിയായിരുന്നു കലക്ഷൻ. തിങ്കളാഴ്ചയും രണ്ട് കോടിക്കടുത്ത് കലക്ഷൻ വന്നതായാണ് റിപ്പോർട്ടുകൾ. യൂത്തിനെ മാത്രമല്ല എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന വിധത്തിലാണ് ഗിരീഷ് എ.ഡി. ഈ ചിത്രമൊരുക്കിയിരിക്കുന്നത്.
പ്രായഭേദമന്യേ കണ്ടിറങ്ങിയവരെല്ലാം ഗംഭീരമെന്നു പറയുന്ന ചിത്രം ഇപ്പോഴിതാ രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ കേരളത്തിൽ ഉടനീളമുള്ള കൂടുതൽ തിയറ്ററുകളിൽ പ്രദർശനം തുടങ്ങുന്നു. നല്ല ചിത്രങ്ങളെ ജനങ്ങൾ എന്നും ഇരുകയ്യും നീട്ടി സ്വീകരിക്കും എന്നുള്ളതിന്റെ സൂചന തന്നെയാണ് ഇത്. ചിത്രം ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റർടൈനർ ആണെന്ന് പ്രേക്ഷകപ്രതികരണങ്ങളും റിവ്യൂകളും ഒരുപോലെ പറയുന്നു. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് 'പ്രേമലു' നിർമ്മിച്ചിരിക്കുന്നത്.
ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഗിരീഷ് എഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ ക്യാമറ: അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ്, വിഎഫ്എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആർഒ: ആതിര ദിൽജിത്ത്.