കൊച്ചി: ഒരു ഒറ്റ ഗാനം കൊണ്ട് മലയാളികളെ മാത്രം അല്ല മറ്റ് ഭാഷകളിലെ വരെ ആരാധകരെ ഒറ്റയടിക്ക് സമ്പാദിച്ചിട്ടുള്ള മലയാളികളുടെ സ്വന്തം പ്രിയപ്പെട്ട താരം ആണ് നടി പ്രിയ പ്രകാശ് വാര്യർ. 2018-ൽ തൻഹ എന്ന ചിത്രത്തിലൂടെയാണ് പ്രിയ അഭിനയ രംഗത്ത് ചുവട് വെക്കുന്നത് എങ്കിലും 2019-ൽ റിലീസായ 'ഒരു അടാർ ലൗ' എന്ന ചിത്രത്തിലൂടെയാണ് താരം മലയാളികൾക്കും മറ്റു ഭാഷയിലും പ്രിയപ്പെട്ടവളാകുന്നത്.

മലയാളത്തിൽ രജീഷ വിജയൻ, പ്രിയ പ്രകാശ് എന്നിവർ അഭിനയിച്ച 'കൊള്ള' എന്ന ചിത്രമാണ് താരത്തിന്റെ അവസാനം റിലീസായത്. താരത്തെ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ഇപ്പോഴിതാ,പ്രിയയുടെ പുതിയ ഫോട്ടോഷൂട്ടാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഓഫ് വൈറ്റ് നെറ്റ് സാരിയിൽ ഗ്ലാമറസായാണ് താരം കാണപ്പെടുന്നത്.