- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂടെ പോയിട്ട് പിന്നീട് അവരെ കരിവാരിത്തേക്കുന്നത് എന്തിനാണ്? പ്രിയങ്ക
കൊച്ചി: മീ ടൂ ആരോപണങ്ങൾക്കെതിരെ നടി പ്രിയങ്ക. സ്വന്തം ഇഷ്ടപ്രകാരം കൂടെ പോയിട്ട് പിന്നീട് അവർക്കെതിരെ മീ ടൂ ആരോപണം ഉന്നയിക്കുന്നത് എന്തിനാണെന്ന് നടി ചോദിക്കുന്നു. നമ്മുടെ പ്രശ്‌നങ്ങൾ പലതും നമ്മൾ തന്നെ സൃഷ്ടിക്കുന്നതാണ്. ഒരു സെറ്റിൽ എല്ലാവരുമായി നല്ല രീതിയിൽ പോയാൽ ഒരു തരത്തിലും പ്രശ്‌നം വരില്ല എന്നാണ് പ്രിയങ്ക പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മീ ടൂ ആരോപണങ്ങളെക്കുറിച്ച് സംസാരിച്ചത്.
ലൊക്കേഷനിൽ തനിക്ക് മോശം അനുഭവങ്ങളുണ്ടായിട്ടില്ല എന്നാണ് പ്രിയങ്ക പറയുന്നത്. അത്തരം അനുഭവം ഉണ്ടായാൽ അതിന്റെ ഇരട്ടി തിരിച്ച് കൊടുക്കാൻ കഴിയുന്ന വ്യക്തിയാണ് താനെന്നും നടി കൂട്ടിച്ചേർത്തു.
'നമ്മുടെ പ്രശ്‌നങ്ങൾ പലതും നമ്മൾ തന്നെ സൃഷ്ടിക്കുന്നതാണ്. ഒരു സെറ്റിൽ എല്ലാവരുമായി നല്ല രീതിയിൽ പോയാൽ ഒരു തരത്തിലും പ്രശ്‌നം വരില്ല. ഒരാളുമായി കുറേക്കാലം സംസാരിച്ച് പിന്നീട് എന്തെങ്കിലും പറയുമ്പോൾ പഴയകാര്യം വലിച്ചിടുന്നത് തെറ്റാണ്. ഒരു പെണ്ണ് ഒരിക്കലും ചെയ്യരുത്. അന്ന് പറഞ്ഞപ്പോൾ തന്നെ അത് എതിർക്കണമായിരുന്നു. ഒരാൾ മറ്റൊരാൾക്കൊപ്പം പോകുന്നത് അവരുടെ ഇഷ്ടമാണ് എന്നാൽ പിന്നീട് അത് പറഞ്ഞ് പുരുഷനെതിരെ പറയുന്നത് ശരിയല്ല.'
മീ ടു ആരോപണങ്ങളെ താൻ ശക്തമായി എതിർക്കുമെന്നും എന്നാൽ കൂടെ പോയിട്ട് പിന്നീട് അത് പറഞ്ഞ് അവരെ കരിവാരിതേക്കുന്നത് എന്തിനാണെന്നും പ്രിയങ്ക ചോദിക്കുന്നു. 'ഇത്തരം പ്രശ്‌നങ്ങളിൽ ആരെങ്കിലും അവരെ ചങ്ങലയ്ക്ക് കെട്ടിവലിച്ച് കൊണ്ടുപോവുകയോ, ചങ്ങലയ്ക്ക് ഇട്ട് കൊണ്ടുപോവുകയോ ചെയ്താൽ അത് സത്യമാണ്. എന്നാൽ ഇവിടെ സ്വന്തം ഇഷ്ടപ്രകാരം പോയി അവർക്കൊപ്പം പടം ചെയ്ത് കറങ്ങി അടിച്ച് നടന്ന്. ഒടുവിൽ ഒരു സുപ്രഭാതത്തിൽ നിങ്ങൾ അങ്ങനെ ചെയ്തില്ലെ എന്ന് ചോദിക്കുന്നതിൽ എന്താണ് ഉള്ളത്.'പ്രിയങ്ക കൂട്ടിച്ചേർത്തു.