- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തമിഴിലും തെലുങ്കിലും മലയാളത്തിലും എനിക്ക് സുഹൃത്തുക്കളുണ്ട്; നല്ല പ്രൊജക്ട് വന്നാൽ അഭിനയിക്കും; പ്രിയങ്ക ചോപ്ര
മുംബൈ: സൗത്ത് ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയെ ഏറെ ബഹുമാനത്തോടെയാണ് നോക്കികാണുന്നതെന്ന് നടി പ്രിയങ്ക ചോപ്ര. തനിക്ക് തമിഴിലും തെലുങ്കിലും മലയാളത്തിലും ഒരുപാട് സുഹൃത്തുക്കളുണ്ടെന്നും നല്ലൊരു പ്രൊജക്ട് വന്നാൽ അഭിനയിക്കാൻ തയാറാണെന്നും നടി പറഞ്ഞു. കൂടാതെ സിനിമ രംഗത്ത് നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും പ്രിയങ്ക വെളിപ്പെടുത്തി. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്.
'തീർച്ചയായും സൗത്ത് ഇന്ത്യൻ സിനിമകളെ ഏറെ ബഹുമാനത്തോടെയാണ് നോക്കികാണുന്നത്. എനിക്ക് തമിഴിലും തെലുങ്കിലും മലയാളത്തിലും സുഹൃത്തുക്കളുണ്ട്. ആകർഷകമായ പ്രോജെക്ട് വന്നാൽ ഏറ്റെടുക്കാൻ തയാറാണ്. ഭാഷയുടെ കാര്യത്തിൽ അല്പം സഹായം വേണ്ടിവരും'. പ്രിയങ്ക പറഞ്ഞു.
'ബോളിവുഡ് വിടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഒരു പോഡ്കാസ്റ്റിൽ സംസാരിച്ചിരുന്നു. അതുവരെയുള്ള ജീവിതത്തിലെ ഓരോ ഘട്ടത്തെക്കുറിച്ചും പറഞ്ഞുവന്നപ്പോൾ സ്വാഭാവികമായി മനസ്സു തുറന്നതാണ്. കഴിഞ്ഞ അഞ്ചു വർഷമായി കരിയറിലും ജീവിതത്തിലും നല്ല ഘട്ടത്തിലാണ് ഞാൻ. പഴയതെല്ലാം ഞാൻ ക്ഷമിച്ചു, മറന്നു, ഞാനതിൽനിന്നു മുന്നോട്ട് പോയി. ജീവിതത്തിൽ പ്രതിസന്ധികളുണ്ടാകും. താഴെ വീണു കിടക്കുന്നവരെ ചവിട്ടാനാണ് ആളുണ്ടാകുക. സ്വയം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയുമ്പോഴാണത് സാധ്യമാകുക. ഈ പാഠം വളരെ ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ എനിക്ക് പകർന്നു തന്നതാണ്'. നടി കൂട്ടിച്ചേർത്തു.
അതേസമയം, പ്രിയങ്ക ചോപ്ര പ്രധാന വേഷത്തിൽ എത്തുന്ന 'സിറ്റഡൽ' എന്ന ആമസോൺ വെബ് സീരീസ് ഈ മാസം 28ന് റിലീസ് ചെയ്യും. ഇപ്പോൾ നടിയും സംഘവും സീരീസിന്റെ പ്രൊമോഷൻ ജോലികളുടെ തിരക്കിലാണ്. റൂസോ ബ്രദേഴ്‌സ് നിർമ്മാതാക്കളാകുന്ന വെബ് സീരീസിൽ റിച്ചാൽഡ് മാഡൻ ആണ് നായക വേഷത്തിൽ. ലോകമെമ്പാടുമുള്ള 240-ലധികം രാജ്യങ്ങളിൽ 'സിറ്റാഡൽ' ലഭ്യമാകും.




