- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എനിക്ക് മിസ് വേൾഡ് കിരീടം കിട്ടിയപ്പോൾ നിക്കിന് ഏഴ് വയസ്, അന്ന് അവനെന്നെ ടിവിയിൽ കണ്ടു: ഭർത്താവിനെ കുറിച്ച് പ്രിയങ്ക ചോപ്ര പറയുന്നു
മുംബൈ: പ്രിയങ്ക ചോപ്ര തന്റെ പതിനെട്ടാം വയസ്സിലാണ് ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കുന്നത്. ഇപ്പോഴിതാ 2000-ൽ താൻ ലോകസുന്ദരി പട്ടം നേടിയപ്പോൾ തന്റെ ഭർത്താവ് നിക് ജൊനാസ് ഏഴ് വയസുള്ള കുട്ടിയായിരുന്നുവെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയങ്ക. ലണ്ടനിൽ വച്ചു നടന്ന ചടങ്ങിൽ താൻ കിരീടം ചൂടിയപ്പോൾ അമേരിക്കയിലെ വീട്ടിലിരുന്ന് ആ ചടങ്ങ് നിക് ടെലിവിഷനിൽ കണ്ടിരുന്നതായി അദ്ദേഹത്തിന്റെ അമ്മ തന്നോടു പറഞ്ഞിട്ടുണ്ടെന്നും പ്രിയങ്ക പറയുന്നു.
'ലവ് എഗെയ്ൻ' എന്ന പുതിയ ഹോളിവുഡ് ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജെന്നിഫർ ഹഡ്‌സണന്റെ ടോക്ക് ഷോയിൽ സംസാരിക്കവേയാണ് പ്രിയങ്ക മനസ്സുതുറന്നത്. ഈ ചിത്രത്തിൽ നിക്കും അഭിനയിക്കുന്നുണ്ട്. 2000 നവംബറിൽ ആയിരുന്നു ഈ ചടങ്ങ്. അതിന് തൊട്ടുമുമ്പുള്ള ജൂലൈയിൽ എനിക്ക് 18 വയസ്സ് പൂർത്തിയായിരുന്നു. പക്ഷേ ഞാൻ എന്താണ് ചെയ്യുന്നത് എന്നതിനെ കുറിച്ച് എനിക്ക് ഒരു ധാരണയും ഇല്ലായിരുന്നു. നിക്കിന്റെ അച്ഛൻ കെവിൻ സീനിയറിന് സൗന്ദര്യ മത്സരങ്ങൾ കാണുന്നത് വലിയ താത്പര്യമുണ്ടായിരുന്നു.
അങ്ങനെയാണ് അന്ന് അവർ മിസ് വേൾഡ് മത്സരം കണ്ടത്. ഇതിനിടയിൽ നിക്കും അവർക്ക് അരികിലെത്തി മത്സരത്തിന്റെ അവസാനഭാഗങ്ങൾ കാണുകയായിരുന്നുവെന്നും അമ്മ പറഞ്ഞു.'-പ്രിയങ്ക ചോപ്ര പറയുന്നു.




