- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റിലീസിംഗിന് ഒരുങ്ങി പുഷ്പ 2! ഭവൻ സിങ് ഷെഖാവത്തും പുഷ്പയും തമ്മിലുള്ള പോരാട്ടം കൊട്ടിക്കയറുക സ്വാതന്ത്ര്യദിനത്തിന്
ഹൈദരാബാദ്: അല്ലു അർജുൻ നായകനാകുന്ന പുഷ്പ രണ്ട് റിലീസിംഗിന് ഒരുങ്ങുന്നു. സുകുമാർ സംവിധാനം ചെയ്ത പുഷ്പയിലൂടെയാണ് അല്ലു അർജുന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത് അടുത്തിടെയാണ്. ഇത് ചിത്രത്തിന്റെ അണിയറപ്രവർത്തകരെ ആവേശഭരിതരാക്കിയിട്ടുണ്ട്.
ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'പുഷ്പ 2: ദ റൂളിന്റെ റിലീസിങ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 2024 ഓഗസ്റ്റ് 15 നാണ് പുഷ്പ 2: ദ റൂൾ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തുന്നത്. അല്ലു അർജുനും തന്റെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസിങ് തീയതി പങ്കുവെച്ചിട്ടുണ്ട്.
സുകുമാർ തന്നെയാണ് പുഷ്പയുടെ രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. ആദ്യഭാഗത്തെ പോലെ ഫഹദ് ഫാസിൽ തന്നെയാണ് വില്ലൻ കഥാപാത്രമായ ഭവൻ സിങ് ഷെഖാവത്തിനെ അവതരിപ്പിക്കുന്നത്. പുഷ്പയും പൊലീസ് ഉദ്യോഗസ്ഥനുമായ ഭവൻ സിങ്ങുമായുള്ള ഏറ്റുമുട്ടലാണ് രണ്ടാംഭാഗത്തിൽ. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർനേനിയും വൈ. രവിശങ്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
രശ്മികയാണ് പുഷ്പ 2ലെ നായിക. ധനുഞ്ജയ്, റാവു രമേഷ്, സുനിൽ, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദേവി ശ്രീ പ്രസാദ് (ഡി.എസ്‌പി) ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. ഛായാഗ്രഹണം- മിറോസ്ലാവ് കുബ ബ്രോസെക്ക്. എഡിറ്റിങ്- കാർത്തിക ശ്രീനിവാസ്. പി.ആർ.ഒ: ആതിര ദിൽജിത്ത്.