- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചെന്നൈയിൽ നിന്നുള്ള ദൃശ്യങ്ങളുമായി നടൻ റഹ്മാൻ; സുരക്ഷിതരാണോയെന്ന് ആരാധകർ
ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിലെ വിവിധ സ്ഥലങ്ങൾ വെള്ളത്തിനടിയിലാണ്. ജനങ്ങളോട് അടിയന്തര ആവശ്യത്തിനൊഴികെ വീടിന് പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശം അധികൃതർ നൽകിയിട്ടുണ്ട്. കനത്ത ജാഗ്രതയിലാണ് ചെന്നൈ നഗരം.
ഇപ്പോഴിതാ ചെന്നൈയിൽ നിന്നുള്ള ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടൻ റഹ്മാൻ. വാഹനങ്ങൾ ഒഴുകിപോകുന്ന ദൃശ്യങ്ങളാണ് നടൻ പങ്കുവെച്ചിരിക്കുന്നത്. വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നടനും കുടുംബവും സുരക്ഷിതരാണോയെന്ന് ആരാഞ്ഞ് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.ഡിസംബർ നാലിലെ വിഡിയോയാണ് നടൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.കേരളത്തിൽ കൂടി കടന്നുപോകുന്ന പല സർവീസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു.
ബംഗാൾ ഉൾക്കടലിൽ ഇന്നലെ രൂപപ്പെട്ട ചുഴലിക്കാറ്റ് നിലവിൽ വടക്കൻ തമിഴ്‌നാട് ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. നാളെ( ചൊവ്വ) പുലർച്ചെയോടെ ആന്ധ്രപ്രദേശിലെ നെല്ലൂരിനും മചിലിപട്ടണത്തിനും ഇടയിൽ കരതൊടുമെന്നാണ് കരുതുന്നത്. ചുഴലിക്കാറ്റ് ഏകദേശം ദിവസങ്ങളോളം കനത്ത മഴക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു. കാറ്റിന്റെ വേഗത മണിക്കൂറിൽ 80-90 കി.മീ വരെ ഉയരാം, മണിക്കൂറിൽ 100 കിലോമീറ്റർ വരെ ആഞ്ഞടിക്കും.