- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹത്തിന്റെ 31-ാം വാർഷികം, ആഘോഷമാക്കി നടൻ റഹ്മാനും ഭാര്യയും
ചെന്നൈ: ഒരു കാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള യുവ നടനായിരുന്നു റഹ്മാൻ. തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് മാറിയതോടെ മലയാളത്തിൽ റഹ്മാന് ഒരു ഇടവേള വന്നു. മലയാളത്തിൽ ഇടവേളയുണ്ടായെങ്കിലും ഇന്നും മലയാളികളുടെ പ്രിയ നടനാണ് റഹ്മാൻ. വീണ്ടും മലയാളത്തിൽ സജീവമാണ് റഹ്മാൻ. റഹ്മാന്റെയും മെഹറുന്നീസയുടെയും 31-ാം വിവാഹവാർഷികത്തിൽ മകൾ അലിഷ പങ്കിട്ട കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
'31 വർഷത്തെ പ്രണയം, നിങ്ങൾ ഇരുവരും എപ്പോഴും പരസ്പരം നിലകൊള്ളുകയും സോൾമേറ്റ് എന്തെന്ന് തെളിയിക്കുകയും ചെയ്തു. നിങ്ങൾ രണ്ടുപേരും ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായിരിക്കുന്നത് അനുഗ്രഹമാണ്. എല്ലാ ദിവസവും വളരെ പ്രചോദിപ്പിക്കുന്നതാണ്, നിങ്ങൾ രണ്ടുപേരിൽ നിന്നും വളരെയധികം പഠിക്കേണ്ടതുണ്ട്. ഞങ്ങളുടെ കരുത്തും പാറ സ്തംഭങ്ങളും ലോകത്തിലെ ഏറ്റവും മികച്ച പിന്തുണാ സംവിധാനവും ആണ്. നിങ്ങൾ രണ്ടുപേരിലും പ്രണയത്തേക്കാൾ കൂടുതൽ എന്തോ ഉള്ളതു ഞങ്ങൾ കണ്ടു,' അലിഷ കുറിക്കുന്നു.
മകൾ റുഷ്ദയും റഹ്മാനും മെഹറുന്നീസയ്ക്കും ആശംസകൾ നേർന്നിട്ടുണ്ട്. 'ദാമ്പത്യത്തിന്റെയും നല്ല കുടുംബ മൂല്യങ്ങളുടെയും ഒരു നല്ല മാതൃക ഞങ്ങളെ കാണിച്ചതിന് നന്ദി,' എന്നാണ് റുഷ്ദ കുറിച്ചത്.