- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത്രയും വർഷം എന്നെ പൊന്നുപോലെ നോക്കിയാ ആളാണ്; പിറന്നാളിന് ഒരു സർപ്രൈസ് ഒരുക്കിയിട്ടുണ്ട്; ചിന്നുവിനെ കുറിച്ച് രാഹുല്‍
കൊച്ചി: നടി ശ്രീവിദ്യ മുല്ലച്ചേരിയുടെയും സംവിധായകൻ രാഹുൽ രാമചന്ദ്രന്റെയും വിവാഹം കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു. ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിച്ചത്. ഇപ്പോഴിതാ, തൻ്റെ ഭാര്യയെക്കുറിച്ചും അവരുടെ ബന്ധത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ് രാഹുൽ.
ഒരു കാലത്ത് സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്ന തൻ്റെ സമയത്ത് ശ്രീവിദ്യ തന്നെ പൊന്നുപോലെ നോക്കിയെന്ന് രാഹുൽ പറയുന്നു. "കഴിഞ്ഞ എട്ട് വർഷമായി എന്നെ ചിന്നു (ശ്രീവിദ്യ) ഒരു കുറവും വരുത്താതെയാണ് നോക്കിയിട്ടുള്ളത്. ആറ് വർഷമായി സിനിമ ചെയ്യാതിരുന്നിട്ടും എനിക്കുണ്ടായ സാമ്പത്തിക പ്രശ്നങ്ങളെല്ലാം അവൾ സഹിച്ചു കൂടെ നിന്നു. ഇപ്പോഴാണ് എനിക്ക് അവളെ തിരികെ സ്നേഹിക്കാൻ കഴിയുന്നത്," അദ്ദേഹം പറഞ്ഞു.
താൻ ഭാര്യയുടെ ചിലവിലാണ് ജീവിച്ചതെന്നും അതിൽ തനിക്ക് സന്തോഷമേയുള്ളൂ എന്നും രാഹുൽ വ്യക്തമാക്കി. "സ്വന്തം ഭാര്യയുടെ ചിലവിലല്ലേ ജീവിക്കുന്നത്. അതിലൊരു മടിയുമില്ല. അവൾ എന്നെ നോക്കിയതിനേക്കാൾ പത്തിരട്ടി നന്നായി നാളെ അവളെ തിരികെ നോക്കാൻ കഴിയുമെന്ന വിശ്വാസമുണ്ട്. എല്ലാ ഉത്തരവാദിത്വവും ഭാര്യയുടെ മേൽ കെട്ടിവെച്ച് മാറി നിൽക്കുന്ന സ്വഭാവം എനിക്കില്ല," രാഹുൽ കൂട്ടിച്ചേർത്തു.