- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എന്റെ പ്രിയപ്പെട്ട അമ്മയും അപ്പായും ഒരുമിച്ചിട്ട് 43 വർഷങ്ങൾ... രജനീകാന്തിനും ലതക്കും വിവാഹ വാർഷിക ആശംസകളുമായി മകൾ സൗന്ദര്യ
ചെന്നൈ: തെന്നിന്ത്യൻ സിനിമയിൽ ഏറ്റവുമധികം ആരാധകരുള്ള നടനാണ് രജനികാന്ത്. അഭിനേതാവ് എന്നതിൽ ഉപരിയായി നല്ലൊരു കുടുംബനാഥൻ കൂടിയാണെന്നുള്ളത് ശ്രദ്ധേയമാണ്. നടി ലതയുമായിട്ടുള്ള രജനികാന്തിന്റെ ദാമ്പത്യ ജീവിതം മനോഹരമായൊരു വർഷം കൂടി പൂർത്തിയാക്കി എന്നതാണ് ഏറ്റവും പുതിയ വിവരം.
നിരവധി താരങ്ങളും ആരാധകരുമാണ് ഇരുവർക്കും ആശംസകളുമായി എത്തിയത്. മകൾ സൗന്ദര്യയും മാതാപിതാക്കൾക്കൾക്ക് ആശംസകൾ നേർന്നു. ' എന്റെ പ്രിയപ്പെട്ട അമ്മയും അപ്പായും ഒരുമിച്ചിട്ട് 43 വർഷങ്ങൾ... എപ്പോഴും പരസ്പരം താങ്ങായി നിൽക്കുന്നു. 43 വർഷം മുമ്പ് അവർ കൈമാറിയ മാലയും മോതിരങ്ങളുഎല്ലാ വർഷവും അമ്മ വിലമതിക്കുകയും അപ്പയെ ധരിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളെ രണ്ടുപേരും വളരെയധികം സ്നേഹിക്കുന്നു'' സൗന്ദര്യ എക്സിൽ കുറിച്ചു.
1981 ഫെബ്രുവരി ഇരുപത്തിയാറിനാണ് രജനീകാന്തും ഭാര്യ ലതയും വിവാഹിതരാവുന്നത്. ഇന്ന് താരദമ്പിതമാർ അവരുടൈ 43-ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. മക്കളും മരുമക്കളുമടക്കം അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹവാർഷികാഘോഷമെന്നാണ് സൂചന.
അതേ സമയം സമൂഹമാധ്യമങ്ങളിലൂടെ താരദമ്പതമാരുടെ പ്രണയകഥ കൂടി ചർച്ചയാവുകയാണിപ്പോൾ. രജനികാന്ത് സിനിമയിൽ നായകനായി അഭിനയിച്ച് തുടങ്ങിയ കാലത്താണ് ലതയുമായി പരിചയത്തിലാവുന്നത്. അന്ന് നടൻ നായകനായി അഭിനയിക്കുന്ന തില്ലു മല്ലു എന്ന സിനിമയുടെ ലൊക്കേഷനിൽ അഭിമുഖം എടുക്കാൻ വന്ന പെൺകുട്ടിയായിരുന്നു ലത രംഗാചരി. ആദ്യ കാഴ്ചയിൽ തന്നെ ലതയോട് അടുപ്പം തോന്നിയ രജനികാന്ത് അത് നേരിട്ട് ചോദിക്കുകയായിരുന്നു.
അഭിമുഖം അവസാനിച്ച ഉടനെ ലതയോട് എന്നെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടോന്ന് രജനികാന്ത് ചോദിച്ചു. അങ്ങനൊരു ആഗ്രഹം ഉണ്ടെങ്കിൽ തന്റെ മാതാപിതാക്കളോട് വന്ന് ചോദിക്കാനാണ് ലത മറുപടിയായി പറഞ്ഞത്. ഇഷ്ടം തോന്നിയത് സത്യമായതുകൊണ്ട് അധികം വൈകാതെ രജനികാന്ത് ലതയുടെ വീട്ടിലെത്തുകയും മാതാപിതാക്കളോട് തന്റെ ഇഷ്ടം പറയുകയും ചെയ്തു. ലതയുടെ വീട്ടുകാർക്കും ആ ബന്ധത്തിനോട് എതിർപ്പില്ലായിരുന്നു.
ഒടുവിൽ രജനികാന്തും ലതയും വിവാഹിതരായി. വിവാഹശേഷം ഭർത്താവിനും മക്കൾക്കുമൊപ്പം സന്തുഷ്ടമായൊരു ദാമ്പത്യ ജീവിതമാണ് ലത നയിച്ച് പോന്നത്. ഐശ്വര്യ, സൗന്ദര്യ എന്നിങ്ങനെ രണ്ട് പെൺമക്കളുടെ അമ്മ എന്നതിലുപരി നാല് പേരക്കുട്ടികൾ കൂടി ലതയ്ക്കുണ്ട്. മക്കളുടെ ദാമ്പത്യ ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ മാത്രമാണ് രജനികാന്തും ലതയും നേരിട്ട പ്രധാന വെല്ലുവിളി.
മൂത്തമകൾ ഐശ്വര്യ രജനികാന്ത് നടൻ ധനുഷിനെ വിവാഹം കഴിച്ചു. ഈ ബന്ധം 2022 ൽ അവസാനിപ്പിച്ചു. ഇപ്പോൾ ഐശ്വര്യ സിംഗിൾ മദറായി ജീവിക്കുകയാണ്. ഇളയമകൾ സൗന്ദര്യയും വിവാഹം കഴിച്ച് ഒരു കുഞ്ഞ് ജനിച്ചതിന് ശേഷം ഭർത്താവുമായി വേർപിരിഞ്ഞിരുന്നു. ശേഷം രണ്ടാമതും വിവാഹിതയായി.
മറുനാടന് ഡെസ്ക്