- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രജനികാന്ത് ചിത്രത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരത്ത് തുടങ്ങി; 'തലൈവർ 170' ന്റെ പൂജാചിത്രങ്ങൾ പുറത്ത്; നായികയായി മഞ്ജു വാര്യരെന്ന് സൂചന
തിരുവനന്തപുരം: സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ 170-ാമത് ചിത്രത്തിന്റെ ചിത്രീകരണം തലസ്ഥാനത്ത് ആരംഭിച്ചു. 'തലൈവർ 170' എന്നാണ് ഇനിയും പേരിടാത്ത ചിത്രത്തിന്റെ വിളിപ്പേര്. സൂര്യയുടെ 'ജയ്ഭീം' എന്ന ചിത്രത്തിലൂടെ പ്രസിദ്ധനായ ജ്ഞാനവേലാണ് ചിത്രത്തിന്റെ സംവിധായകൻ.
ചിത്രത്തിൽ രജനിക്കൊപ്പം മൂന്നു നായികമാർ അഭിനയിക്കുന്നുവെന്നാണ് തമിഴ് സിനിമാലോകത്ത് പ്രചരിക്കുന്നത്. മഞ്ജുവാരിയർ, ദുഷാര വിജയൻ, ഋതികാ സിങ് എന്നിവരാണ് സിനിമയിലെ നായികമാർ. ഒരു റിട്ട. പൊലീസ് ഓഫീസറുടെ വേഷത്തിലാണ് രജനീകാന്ത് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്.
തലൈവരുടെ മുഴുനീള ആക്ഷൻ ചിത്രമെന്നാണ് ആരാധകർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. സിനിമാ ചിത്രീകരണത്തിന്റെ തിരുവനന്തപുരത്തെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. തിരുവനന്തപുരത്ത് വച്ച് നടന്ന പൂജ ചടങ്ങിൽ രജനീകാന്തിനൊപ്പം നടി മഞ്ജു വാര്യർ, പട്ടണം റഷീദ്, ടി ജെ ജ്ഞാനവേൽ എന്നിവർ പങ്കെടുത്തു. പൊലീസ് വേഷത്തിലാണ് രജനീകാന്ത് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. നായിക മഞ്ജു വാരിയർ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രീകരണത്തിനായി പത്ത് ദിവസം അദ്ദേഹം തിരുവനന്തപുരത്തുണ്ടാകും. വെള്ളായണി കാർഷിക കോളജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് ചിത്രീകരണം നടക്കുന്നത്.
മഞ്ജുവാരിയർ നേരത്തേ തമിഴിൽ ധനുഷിനൊപ്പം 'അസുരൻ', അജിത്തിനൊപ്പം 'തുണിവ്' എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ദുഷാര വിജയനും ഋതികാ സിങ്ങും തമിഴിലെ പ്രേക്ഷകർക്കു പരിചിതരാണ്. രജനീകാന്തിനൊപ്പം അഭിനയിക്കാൻ ലഭിച്ച അവസരത്തെക്കുറിച്ച് ദുഷാരയും ഋതികയും അഭിമാനത്തോടെ പ്രതികരിച്ചിട്ടുണ്ട്. താൻ അനുഗ്രഹിക്കപ്പെട്ടുവെന്ന് ദുഷാര പറഞ്ഞപ്പോൾ അവസരത്തിന് ഋതിക നന്ദിയറിയിച്ചു.
അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ,റിതിക സിങ്, ദുഷാര വിജയൻ, റാണ ദഗുബാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. നീണ്ട ഇടവേളയ്ക്ക് ശേഷം അമിതാഭ് ബച്ചനും രജനീകാന്തും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തലൈവർ 170. നല്ലൊരു സോഷ്യൽ മസേജ് തരുന്ന ചിത്രമായിരിക്കുമെന്നാണ് രജനീകാന്ത് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. ഇതാദ്യമായാണ് രജനി ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരൻ ആണ് നിർമ്മാണം. അനിരുദ്ധ് ആണ് സംഗീതം.