- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു
മുംബൈ: ഇന്ത്യൻ സിനിമാ ലോകത്തെ അത്ഭുതമാണ് സൂപ്പർസ്റ്റാർ രജനീകാന്ത്. ബസ് കണ്ടക്ടറിൽ നിന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരത്തിലേക്ക് വളർന്ന വ്യക്തിയാണ് അദ്ദേഹം. ആരെയും അത്ഭുതപ്പെടുത്തുന്നതാണ് രജനീകാന്തിന്റെ വളർച്ച. തമിഴ്സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ബോളിവുഡിലെ പ്രമുഖ നിർമ്മാതാവായ സാജിദ് നദിയാവാലയാണ് രജനീകാന്തിന്റെ ബയോപിക്കിനുള്ള അവകാശം സ്വന്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്കുള്ള രജനീകാന്തിന്റെ ജീവിതകഥ ലോകം അറിയണം എന്ന് സജീദ് പറഞ്ഞതായാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയത്. രജനീകാന്ത് എന്ന താരത്തെക്കാൾ രജനീകാന്ത് എന്ന മനുഷ്യനിലായിരിക്കും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് അദ്ദേഹം പറയുന്നു.
കഴിഞ്ഞ കുറച്ച് മാസമായി രജനീകാന്തും കുടുംബവുമായി അടുത്ത ബന്ധമാണ് സജീദ് പുലർത്തിയിരുന്നത്. രജനീകാന്തിന്റെ ജീവിതം വളരെ കൃത്യതയോടെ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. ചിത്രത്തിന്റെ തിരക്കഥ ജോലികൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
കുറച്ചുനാളുകൾക്ക് മുൻപാണ് സാജിദ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ രജനീകാന്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചത്. ഇതിഹാസതാരം രജനികാന്തിനൊപ്പം ഒന്നിച്ചു പ്രവർത്തിക്കാനാവുന്നതിനെ ബഹുനതിയായി കാണുന്നു. ഞങ്ങൾ ഒരുമിച്ച് ഈ അവിസ്മരണീയ യാത്ര ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്.- എന്ന കുറിപ്പിനൊപ്പമാണ് അദ്ദേഹം രജനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. സത്യപ്രേം കി കഥ, ജുവാദ് 2, കിക്ക് തുടങ്ങിയ നിരവധി ചിത്രങ്ങളുടെ നിർമ്മാതാവാണ് സജീദ്.