- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിത്രത്തിന്റെ സ്‌കെയില്‍ കുറച്ചാല്‍ അത് ഗുണനിലവാരത്തെ ബാധിക്കും; ലോകസിനിമയിലെ വലിയ സൂപ്പര്‍ഹീറോ സിനിമകള്‍ കണ്ടുവരുന്ന പ്രേക്ഷകര്‍ക്ക് ചെറിയ തെറ്റുകള്‍ പോലും ക്ഷമിക്കാന്‍ കഴിയില്ല; ക്രിഷ് 4നെ കുറിച്ച് രാകേഷ് റോഷന്‍
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഹിറ്റായ ചിത്രങ്ങളില്‍ ഒന്നാണ് ഹൃത്വിക് റോഷന്റെ ക്രിഷ് സീരീസ്. ഒരു സൂപ്പര്‍ ഹിറോ മേഡലില്‍ ഇറങ്ങിയ ചിത്രത്തിന്റെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോള്‍ ചിത്രത്തിന്റെ നാലാം ഭാഗം സംബന്ധിച്ചുള്ള ഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ആരാധകര്‍ ഏറെ ആകഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. എന്നാല്‍ ഈ ചിത്രത്തിന്റെ ബജറ്റിനെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് ഹൃത്വിക് റോഷന്റെ പിതാവും നിര്‍മാതാവുമായ രാകേഷ് റോഷന്‍.
'വര്‍ഷങ്ങളായി കാത്തിരിക്കുകയാണ്, പക്ഷെ നടക്കുന്നില്ല. ഇത്തവണ സിനിമയുടെ സ്‌കെയില്‍ വളരെ വലുതാണ്. ചിത്രത്തിന്റെ സ്‌കെയില്‍ കുറച്ചാല്‍ അതിന്റെ ഗുണനിലവാരത്തെ ബാധിക്കും. ലോകസിനിമയിലെ വലിയ സൂപ്പര്‍ഹീറോ സിനിമകള്‍ കണ്ടുവരുന്ന പ്രേക്ഷകര്‍ക്ക് മുന്നില്‍ ചെറിയ തെറ്റുകള്‍ വരെ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാകും.' രാകേഷ് റോഷന്‍ പറഞ്ഞു.
മാര്‍വല്‍, ഡി സി സിനിമകള്‍ പോലെയൊരു ചിത്രം ചെയ്യാനുള്ള ബജറ്റില്ല. കഥയിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും വലിയ 10 സീക്വന്‍സുകള്‍ ഉണ്ടാകില്ലെങ്കിലും വലിയ സ്‌കെയിലിലുളള രണ്ട്-മൂന്ന് സീക്വന്‍സുകളെങ്കിലും ഒരുക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2003-ല്‍ കോയി മില്‍ ഗയ എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തിലൂടെയാണ് രാകേഷ് റോഷന്റെ ക്രിഷ് ഫ്രാഞ്ചൈസി ആരംഭിച്ചത്. പിന്നീട് 2006-ല്‍ ക്രിഷിലൂടെ ഒരു സൂപ്പര്‍ ഹീറോ ഫ്രാഞ്ചൈസിയാക്കി ഇത് മാറ്റി. 2013-ല്‍ ക്രിഷ് 3 എന്ന ചിത്രത്തില്‍ ഹൃത്വിക്, രോഹിതിനെയും അദ്ദേഹത്തിന്റെ മകന്‍ കൃഷ്ണയെയും വീണ്ടും അവതരിപ്പിച്ചു.
കോയി മില്‍ ഗയയില്‍ ഹൃത്വിക്കിന്റെ നായികയായി പ്രീതി സിന്റ അഭിനയിച്ചപ്പോള്‍, ക്രിഷ് ചിത്രങ്ങളില്‍ പ്രിയങ്ക നായികയായി. ആദ്യ രണ്ട് ഭാഗങ്ങളില്‍ രേഖയും രണ്ടാം ഭാഗത്തില്‍ നസീറുദ്ദീന്‍ ഷാ, വിവേക് ഒബ്റോയ്, കങ്കണ റണാവത്ത് എന്നിവരും ഫ്രാഞ്ചൈസിയില്‍ അഭിനയിച്ചിട്ടുണ്ട്.