- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയ്ക്കായി പനീർ ടിക്കയുണ്ടാക്കി രാം ചരൺ
ഹൈദരാബാദ്; വനിതാ ദിനത്തിൽ അമ്മയ്ക്കായി ഇഷ്ട ഭക്ഷണം പാകം ചെയ്ത് തെന്നിന്ത്യൻ സൂപ്പർതാരം രാം ചരൺ. ഭാര്യ ഉപാസനയാണ് താരത്തിന്റെ കുക്കിങ് വിഡിയോ പോസ്റ്റ് ചെയ്തത്. അമ്മ സുരേഖയേയും താരത്തിനൊപ്പം അടുക്കളയിൽ കാണാം.
പനീർ ടിക്കയാണ് താരം അമ്മയ്ക്കായി ഉണ്ടാക്കിയത്. രാം ചരൺ കുക്ക് ചെയ്യുമ്പോൾ അമ്മ അടുത്തു നിന്ന് നിർദ്ദേശങ്ങൾ നൽകുകയായിരുന്നു. വുമൺസ് ഡേ സ്പെഷ്യൽ എന്ന അടിക്കുറിപ്പിലാണ് ഉപാസന വിഡിയോ പങ്കുവച്ചത്. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്. സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയല്ല ഇങ്ങനെയാണ് വനിതാ ദിന ആശംസകൾ നൽകേണ്ടത് എന്നാണ് ആരാധകരുടെ കമന്റുകൾ.
കഴിഞ്ഞ ദിവസം താരം ഭാര്യയുടെ കാലുകൾ മസാജ് ചെയ്യുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. അനന്ദ് അംബാനിയുടെ വിവാഹാഘോഷത്തിനായി ജാംനഗറിലേക്ക് പ്രൈവറ്റ് ജെറ്റിൽ പോകുന്നതിനിടെയാണ് താരം ഭാര്യയുടെ കാലുകൾ മസാജ് ചെയ്തത്. കഴിഞ്ഞ വർഷമാണ് ഇരുവർക്കും മകൾ പിറന്നത്.